കുഞ്ഞാലിക്കുട്ടി വിഷയം ; ജലീലിനെ തള്ളി സഹകരണമന്ത്രിയും

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ സിപിഎമ്മിനുള്ളില്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍ ഒറ്റപ്പെടുന്നു. മലപ്പുറം എ.ആര്‍. നഗര്‍ ബാങ്കിലെ കള്ളപ്പണക്കേസ് ഇഡി അന്വേഷിക്കണമെന്ന ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി പരസ്യമായി തള്ളിയിരുന്നു.

ഇതിന് പിന്നാലെ ഇപ്പോള്‍ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയും ജലീലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി നന്നായി കമന്റ് ചെയ്തിട്ടുണ്ടെന്നും ആരുടേയും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നിന്നുകൊടുക്കില്ലെന്നുമാണ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

സഹകരണം സംസ്ഥാന വിഷയമാണെന്നും ഇഡി ഇടപെടേണ്ട കാര്യമില്ലെന്നും വാസവന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജലീല്‍ തനിക്ക് വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും സഹകരണ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നായിരുന്നു ഇന്നലെ ജലീല്‍ പ്രതികരിച്ചത്.

എന്നാല്‍ സഹകരണ വകുപ്പ് മന്ത്രി കൂടി എതിര്‍ നിലപാടെടുത്തത് ജലീലിന് കനത്ത തിരിച്ചടിയായി.

ജോബിന്‍സ്

em

Leave a Reply

Your email address will not be published. Required fields are marked *