തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 32 തദ്ദേശ വാര്‍ഡുകളുടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

Spread the love

അന്തിമ പട്ടിക 30ന്
post

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. www.lsgelection.kerala.gov.in ലും ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും ലഭിക്കും. സെപ്റ്റംബര്‍ 20 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും 20 വരെ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 30 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂര്‍, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്‍മണ്ട വാര്‍ഡുകളിലും തിരുവനന്തപുരം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്, തൃശൂര്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം വാര്‍ഡുകളിലും തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വെട്ടുകാട്, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഗാന്ധി നഗര്‍ വാര്‍ഡുകളിലും വോട്ടര്‍ പട്ടിക പുതുക്കും.വോട്ടര്‍ പട്ടിക പുതുക്കുന്ന ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ (ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)തിരുവനന്തപുരം-വിതുര-പൊന്നാംചുണ്ട്, കൊല്ലം-ചിതറ-സത്യമംഗലം, കൊല്ലം- തേവലക്കര-നടുവിലക്കര, കോട്ടയം-കാണക്കാരി-കളരിപ്പടി, കോട്ടയം-മാത്തൂര്‍-മാത്തൂര്‍ സെന്‍ട്രല്‍, ഇടുക്കി-രാജക്കാട്-കുരിശുംപടി, ഇടുക്കി- ഇടമലക്കുടി-വടക്കേഇടലി പാറക്കുടി, തൃശൂര്‍-കടപ്പുറം-ലൈറ്റ് ഹൗസ്, പാലക്കാട്-തരൂര്‍-തോട്ടുവിള, പാലക്കാട്- എരുത്തേമ്പതി-മൂങ്കില്‍മട, പാലക്കാട്-എരുമയൂര്‍-അരിയക്കോട്, പാലക്കാട്-ഓങ്ങല്ലൂര്‍- കര്‍ക്കിടകച്ചാല്‍, മലപ്പുറം-ഊര്‍ങ്ങാട്ടിരി-വേഴക്കോട്, മലപ്പുറം-മക്കരപ്പറമ്പ്-കാച്ചിനിക്കാട്, കോഴിക്കോട്-കുടരഞ്ഞി-കുമ്പാറ, കോഴിക്കോട്-ഉണ്ണിക്കുളം- വള്ളിയോത്ത്, കണ്ണൂര്‍- എരുവേശി-കൊക്കമുള്ള് എന്നീ ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലും എറണാകുളം- പിറവം-ഇടപ്പിള്ളിച്ചിറ, തൃശൂര്‍-ഇരിങ്ങാലക്കുട-ചാലാംപാടം, കാസര്‍ഗോഡ്- കാഞ്ഞങ്ങാട്-ഒഴിഞ്ഞവളപ്പ് എന്നീ മുനിസിപ്പാലിറ്റി വാര്‍ഡുകളിലും ഉപതിരഞ്ഞെടുപ്പിനായി വോട്ടര്‍പ്പട്ടിക പുതുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *