അമേരിക്കയില്‍ ആഗോള ഹിന്ദുത്വ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും

Spread the love

ഹെന്ദവ തത്വശാസ്ത്രങ്ങള്‍ക്കും വേദങ്ങള്‍ക്കും കൂടുതല്‍ പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെ അമേരിക്കിയില്‍ ഗ്ലോബല്‍ ഹിന്ദു വേദിക് യൂണിവേഴ്‌സിറ്റിക്ക് തുടക്കമാകുന്നു. ഇന്‍ഡോ-അമേരിക്കന്‍ സമൂഹത്തിന്റെ നേതാവായ ഡോ. മിസിസ് സന്തോഷ് കുമാറാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇവരുടെ പിതാവായ ശംഭു ദയാല്‍ കുല്‍ഷെസ്ത്രയുടെ 48-ാം ചരമവാര്‍ഷീകത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങിലായിരുന്നു പ്രഖ്യാപനം.

ഈ ഡിജിറ്റല്‍ യുഗത്തില്‍ പരമ്പരഗാത ഹിന്ദുത്വ ആശയങ്ങളും വേദങ്ങളും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് യൂണിവേഴ്‌സിററിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റു യൂണിവേഴ്‌സിറ്റികളിലെ പോലെ വേദ വിഷയങ്ങളില്‍ ഡിഗ്രി, പിജി , പിഎച്ച്ഡി കോഴ്‌സുകള്‍ ഇവിടെയും ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.

അമേരിക്കയിലുള്ളവര്‍ക്കും വേദങ്ങളിലും ഉപനിഷിത്തുകളിലും കൂടുതല്‍ പഠനങ്ങള്‍ നടത്തി ജീവിതത്തെ അര്‍ത്ഥവത്താക്കാന്‍ ഇത്തരമൊരു യൂണിവേഴ്‌സിറ്റി ഉപകരിക്കുമെന്ന് ഡോ. മിസിസ്സ് സന്തോഷ് കുമാര്‍ പറഞ്ഞു. അമേരിക്കയില്‍ ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്ന തീരുമാനത്തെ ഇന്ത്യയിലെ വിവിധ സംഘടനകളും സ്വാഗതം ചെയ്തു.

38 ഏക്കറിലാണ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത്. ഈ സര്‍വ്വകലാശാലയുടെ നിര്‍മ്മാണത്തിനുള്ള പ്രാരംഭനടപടികള്‍ ആരംഭിക്കുന്നതിനുള്ള പണം സന്തോഷ് കുമാറിന്റെ ഭര്‍ത്താവ് പരേതനായ പ്രമോദ് കുമാറിന്റെ പേരിലുള്ള ട്രസ്റ്റില്‍ നിന്നും ഒപ്പം സന്തോഷ് കുമാറിന്റെ കുടംബത്തില്‍ നിന്നുമാകും കണ്ടെത്തുക.

യൂണിവേഴ്‌സിറ്റിയില്‍ ഡാനി ഡേവിസ് ഇന്റര്‍ഫെയ്ത്ത് ചെയര്‍ സ്ഥാപിക്കാവന്‍ 1,00,000 ഡോളര്‍ സഹായം നല്‍കുമെന്ന് ഇന്ത്യന്‍ സമൂഹത്തിന്റെ മറ്റൊരു നേതാവായ വിജയ് പ്രഭാകര്‍ അറിയിച്ചു.

ജോബിന്‍സ്

em

Author

Leave a Reply

Your email address will not be published. Required fields are marked *