ചിക്കാഗോ : വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രകോപിതയായ മാതാവ് ദേഷ്യം തീര്‍ത്തത് 12 വയസ്സുകാരനായ മകന്റെ ശരീരത്തിലേക്ക് വെടിയുണ്ടകള്‍ ഉതിര്‍ത്താണ് . തലക്കും ശരീരത്തത്തിലും വെടിയേറ്റ പന്ത്രണ്ടു വയസ്സുകാരന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു കാദെന്‍ ഇന്‍ഗ്രാമാണ് (12) കൊല്ലപ്പെട്ടത് .
ശനിയാഴ്ച സൗത്ത് ചിക്കാഗോയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം .
വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് എവിടെ വച്ചു എന്ന് ചോദിച്ചതായിരുന്നു സംഭവത്തിന്റെ തുടക്കം. ഞാന്‍ കണ്ടിട്ടില്ല , എടുത്തിട്ടുമില്ല എന്ന് 12 വയസ്സുകാരനായ മകന് അമ്മയോട് ആണയിട്ട് പറഞ്ഞു . കോപം അടക്കാനാകാതെ സില്‍വര്‍ റിവോള്‍വര്‍ എടുത്ത് കുട്ടിയുടെ തലക്ക് നേരെ വെടിവച്ചു . ആദ്യ വെടിയുണ്ട കുട്ടിയെ കാര്യമായി പരിക്കേല്‍പ്പിച്ചില്ല തുടര്‍ന്ന് കുട്ടി കരയുന്നതും നിലത്ത് വീഴുന്നതും ക്യാമറയില്‍ കണ്ടെത്തയിരുന്നു പിന്നീട് 37 വയസ്സുള്ള മാതാവ് ഫോണില്‍ ആരുമായോ ബന്ധപ്പെട്ടു തിരിച്ചു വന്ന് കുട്ടിയോട് വീണ്ടും മെമ്മറി കാര്‍ഡിനെക്കുറിച്ച് ചോദിച്ചു വീണ്ടും കുട്ടി മാതാവിനോട് ഞാന്‍ അത് കണ്ടിട്ടില്ല എന്ന പറയുന്നതും, മാതാവ് വീണ്ടും കുട്ടിയുടെ തലക്ക് നേരെ വെടിയുതിര്‍ക്കുന്നതും ക്യാമറയില്‍ കണ്ടെത്തി . തുടര്‍ന്ന് മാതാവ് ബന്ധുക്കളെ വിളിച്ച് ഞാന്‍ മകനെ കൊന്നുവെന്ന് വെളിപ്പെടുത്തി . ഉടനെ പോലീസുമായി ബന്ധുക്കള്‍ ബന്ധപ്പെടുകയും , പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ വെടിയേറ്റ മൃതദേഹം കണ്ടെത്തുകയും ചെയ്തു . മാതാവ് പോലീസിനോട് കുറ്റസമ്മതം നടത്തി . റസലിംഗും വീഡിയോ ഗെയിമും മകന് ഇഷ്ടപ്പെട്ടിരുന്നുവെന്നും അവനെ നഷ്ടപ്പെട്ടത് സഹിക്കാവുന്നതിലപ്പുറമാണെന്നും പിതാവ് പറഞ്ഞു . മാതാവിനെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ ചാര്‍ജ് ചെയ്തിട്ടുണ്ട് .