വാദ്യ സംഗീതത്തിന്റെ വിസ്മയക്കാഴ്ചകൾ തീർത്ത് നോട്ടിംങ്ങ്ഹാം യൂത്ത് മ്യൂസിക്….യുക്മ ഫെയ്സ് ബുക്ക് ലൈവിലെ പത്ത് കുട്ടികളുടെ രാഗ വസന്തം കാണാനെത്തിയത് ആയിരങ്ങൾ…..
ഫേസ് ബുക്ക് ലൈവിൽ മിന്നും താരങ്ങളായി നോട്ടിംഗ്ഹാമിൽ നിന്നും പത്ത് ചുണക്കുട്ടികൾ. നോട്ടിംഗ്ഹാമിൽ കുട്ടികളിലെ ഉപകരണ സംഗീതകലയെയും സംഗീതത്തെയും പ്രോൽസാഹിപ്പിയ്ക്കുവാനായി തുടക്കം കുറിച്ച ”യൂത്ത് മ്യൂസിക്ക് നോട്ടിംഗ്ഹാമിലെ” കുട്ടികൾ ഇക്കഴിഞ്ഞ ഞായറാഴ്ച ഫേസ്ബുക്ക് ലൈവിൽ മിന്നും താരങ്ങളായി മാറി. ഈ വേനൽക്കാല അവധിയിൽ കിട്ടിയ ചുരുങ്ങിയ സമയം കൊണ്ട് പരിശീലനം നടത്തി പത്ത് കുട്ടികൾ ചേർന്ന് നടത്തിയ കലാവിരുന്ന് കണ്ടിട്ട് യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ കുട്ടികളെ പ്രോൽസാഹിപ്പിക്കുയും അഭിനന്ദിയ്ക്കുകയുണ്ടായി.
കഴിഞ്ഞ വർഷം യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച “Let’s break it together” എന്ന പ്രോഗ്രാമിൽ നിന്നും കിട്ടിയ പ്രോൽസാഹനം കുട്ടികളിൽ പുത്തനുണർവേകി. നോട്ടിംഗ്ഹാം മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ഡിക്സ് ജോർജിൻ്റെ ഭവനത്തിലെ ഗാർഡനിൽ വച്ച് നടന്ന പരിപാടികൾ അയൽവാസികളും കാണുവാൻ എത്തിയിരുന്നു. യുക്മയോടൊപ്പം നോട്ടിംഗ്‌ഹാം മലയാളി അസ്സോസിയേഷനും നിറഞ്ഞ മനസ്സോടെ കുട്ടികൾക്ക് പിന്തുണയേകി.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അണിയിച്ചൊരുക്കിയ ആദ്യ പ്രോഗ്രാം വിജയിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടികളും അവർക്ക് പിന്തുണയേകിയ കുടുംബാംഗങ്ങളും. കൂടുതൽ പരിശീലനം നടത്തി, കൂടുതൽ മികവോടെ അടുത്ത വർഷം ഒരു ലൈവ് ഓർക്കസ്ട്ര നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഈ കൌമാര പ്രതിഭകൾ. തോമസ്, ഡാനിയേൽ, ജോർജ്, എഡ്സൽ എന്നിവർ ഡ്രം സെറ്റിലും ആദേഷ്, സിബിൻ, ആഷിൻ, സാൻന്ദ്ര എന്നിവർ കീബോർഡിലും ഫ്ലൂട്ട് ഉപകരണ സംഗീതമായി സിയോനയും മനോഹര ഗാനങ്ങളുമായി റിയയും വേദിയിൽ നിറഞ്ഞു നിന്നു.
ലൈവ് പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം നല്കിയ യുക്മ ഭാരവാഹികൾക്കും, പരിപാടി കാണുകയും പിന്തുണ നൽകുകയും ചെയ്യുകയും ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടി യൂത്ത് മ്യൂസിക്ക് നോട്ടിംഗ്ഹാമിൻ്റെ നന്ദി അറിയിക്കുന്നു.
യൂത്ത് മ്യൂസിക്ക് നോട്ടിംങ്ഹാമിൻ്റെ ഞായറാഴ്ച നടന്ന പ്രോഗ്രാം കാണാത്തവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പരിപാടി കാണാവുന്നതാണ്:-
https://www.facebook.com/uukma.org/videos/605499804156937/