നിധി റാണ, ആയുഷ് റാണാ എന്നിവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Spread the love

ന്യൂജേഴ്‌സി: സെപ്റ്റംബര്‍ 1 ന് ന്യൂജേഴ്‌സിയില്‍ വീശിയടിച്ച ഐഡ, ചുഴലിക്കാറ്റിനെ തുടര്‍ന്ന്ണ്ടായ മഴയിലും വെള്ളപൊക്കത്തിലും അകപ്പെട്ടു ഒഴുകിപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ നിധി റാണക്കും, ആയുഷ് റാണക്കും ഇന്ത്യന്‍ സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

സെപ്റ്റംബര്‍ 14 ചൊവ്വാഴ്ച അല്‍വാറസ് ഫ്യൂണറല്‍ ഹോമില്‍ നൂറുകണക്കിനാളുകളാണ് ഇവര്‍ക്ക് അന്ത്യമോപചാരം അര്‍പ്പിക്കുവാന്‍ എത്തിചേര്‍ന്നത്.
ഇന്ത്യയിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ള ഇരുവരും ഉറ്റ സുഹൃത്തുക്കളും, വിദ്യാര്‍ത്ഥികളുമായിരുന്നു.

                                           

നിധി ഫിസിഷ്യന്‍ അസിസ്റ്റന്റ് വിദ്യാര്‍ത്ഥിയും, ആയുഷ് മോണ്ട് ക്ലെയര്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഗ്രാജുവേഷനു മുമ്പുള്ള ചടങ്ങില്‍ ഇരുവരും രാജാവും, രാജ്ഞിയുമായി കിരീടം അണിഞ്ഞിരുന്നു.

നിരവധി ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇരുവരുടേതെന്ന് സംശയിക്കുന്ന മൃതദ്ദേഹങ്ങള്‍ കണ്ടെടുത്തത്.

നിധിയുടെ മൃതദ്ദേഹം കേര്‍ണി നദിയില്‍ നിന്നും , ആയുഷിന്റേത് ന്യൂവാര്‍ക്ക് കേര്‍ണി ബോര്‍ഡറില്‍ നിന്നും കണ്ടെത്തി.

പോസിറ്റീവ് ഐഡി ലഭിക്കാന്‍ കാലതാമസം നേരിട്ടതാണ് മൃതദേഹങ്ങള്‍ തിരിച്ചറിയല്‍ വൈകിയതെന്ന് മെഡിക്കല്‍ എക്‌സാമിനര്‍ അറിയിച്ചു.

ന്യൂജേഴ്‌സി പാസ്‌ക്കെയിലെ മെയ്ന്‍ അവന്യൂവിനു സമീപമുള്ള പൈപ്പിലേക്ക് മക്ക് ഡൊണാള്‍ഡ് ബ്രൂക്കിലൂടെ ഇരുവരും ഒഴുകിപോയതായി ദൃക്‌സാക്ഷികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇരുവരുടേയും വിയോഗം തന്നെ വേദനിപ്പിക്കുന്നതായി പാസിക്ക് മേയര്‍ ഹെല്‍റ്റര്‍ ലോറ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *