കെഎം റോയിയുടെ നിര്യാണത്തില്‍ കെ സുധാകരന്‍ അനുശോചിച്ചു

 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെഎം റോയി അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചിച്ചു.

സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. മലയാളം,ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തന രംഗത്ത് തന്റേതായ ശൈലിയും വ്യക്തിമുദ്രയും പതിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍.മികച്ച പ്രാസംഗികന്‍, നോവലിസ്റ്റ് എന്നീനിലകളിലും കഴിവ് തെളിയിച്ച അതുല്യ ബഹുമുഖപ്രതിഭ. വെല്ലുവിളികളെ സുസ്‌മേരവദനനായി നേരിട്ട റോയ് പ്രസരിപ്പിന്റെ ആള്‍രൂപമായിരുന്നു. രോഗം പലപ്പോഴും അദ്ദേഹത്തെ തളര്‍ത്താന്‍ നോക്കിയപ്പോഴെല്ലാം പ്രസരിപ്പോടെയും

ചങ്കുറപ്പോടെയും നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തി. വലിയ സൗഹൃദവലയത്തിന് ഉടമയായിരുന്ന റോയിയ്ക്ക് അതെന്നും താങ്ങും തണലുമായിരുന്നു. മാധ്യമപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ ശക്തിയും കൈമുതലും പതിറ്റാണ്ടുകളുടെ അനുഭവപരിചയമാണ്. പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്നും പാഠപുസ്തകമാണ് കെ എം റോയിയുടെ മാധ്യമജീവിതം.അദ്ദേഹത്തിന്റെ വിയോഗം മാധ്യമ ലോകത്തിന് അപരിഹാര്യമായ നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.

Leave Comment