കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ നൂറ് ശതമാനം നേട്ടം കൈവരിച്ച് മലപ്പുറം നഗരസഭ

Spread the love

സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രഖ്യാപനം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു

post

മലപ്പുറം: കോവിഡ് പ്രതിരോധത്തില്‍ മലപ്പുറം നഗരസഭ ഒരു നാഴികകല്ല് കൂടി പിന്നിട്ടു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയ നഗരസഭയായി മലപ്പുറം മാറി. സിവില്‍ സ്റ്റേഷന്‍ കവാടത്തിനു മുന്നില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ത്രിവര്‍ണ്ണ ബലൂണുകള്‍ കൈമാറി സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രഖ്യാപനം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍വഹിച്ചു.

സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയായി മലപ്പുറത്തെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയ്ക്ക് കൂടുതല്‍ ഡോസ് വാക്‌സിനുകള്‍ ലഭ്യമാക്കാമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിലപ്പെട്ട ജീവനുകള്‍ സംരക്ഷിക്കാന്‍ എല്ലാവരും പ്രതിരോധ വാസിനുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.

മലപ്പുറം നഗരസഭയില്‍ 18 വയസിനു മുകളില്‍ പ്രായമുള്ള 57,459 പേരില്‍ അര്‍ഹരായ 54,471 പേര്‍ക്കാണ് ആദ്യഘട്ട വാക്‌സിന്‍ ലഭ്യമാക്കിയത്. 22,430 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. ആശാ പ്രവര്‍ത്തകരും അങ്കണവാടി വര്‍ക്കര്‍മാരും മുഴുവന്‍ വാര്‍ഡുകളിലും ഗൃഹ സന്ദര്‍ശനം നടത്തി വാക്‌സിനെടുക്കാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ ഉറപ്പാക്കിയത്. ഇവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *