കാല്‍ഗറി സെന്റ് തോമസ് ദേവാലയത്തിന്റെ കൂദാശകര്‍മ്മവും, മൂന്നിന്മേല്‍ കുര്‍ബാനയും സെപ്റ്റംബര്‍ 24 ,25 തീയതികളില്‍

Spread the love

Picture

കാല്‍ഗറി : കാനഡയിലെ ആല്‍ബെര്‍ട്ട പ്രോവിന്‍സിലെ, കാല്‍ഗറിയില്‍ സെന്റ് തോമസ് യാക്കോബായ ഓര്‍ത്തഡോസ് വിശ്വാസികള്‍ പുതുതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ കൂദാശാ കര്‍മം അമേരിക്കകാനഡ അധിഭദ്രാസനത്തിന്റെ അധിപനായ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്ത സെപ്റ്റംബര്‍ 24 ന് വെള്ളിയാഴ്ച വൈകുന്നേരം 7:00 (കാല്‍ഗറി സമയം) മണിക്ക് നിര്‍വ്വഹിക്കുന്നതായിരിക്കും.

സെപ്റ്റംബര്‍ 25 ശനിയാഴ്ച രാവിലെ 10:00 (കാല്‍ഗറി സമയം) മണിക്ക് അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തിലും, ഇടവക വികാരി ഫാദര്‍. ബിനു കാവുങ്ങംപ്പിള്ളി, ഫാദര്‍. ഷെബി ജേക്കബ് (മുന്‍വികാരി), ഭദ്രാസന കൗണ്‍സില്‍ അംഗവും, എഡ്മിന്റണ്‍ സെന്റ് ജേക്കബ് യാക്കോബായ സുറിയാനിപ്പള്ളിയുടെ വികാരിയുമായ ഫാദര്‍. മനു മാത്യു, എഡ്മിന്റണ്‍ ക്‌നാനായ സുറിയാനിപ്പള്ളി വികാരിയായ ഫാദര്‍. ജോജോ ജോസഫ് പുത്തന്‍പുരക്കല്‍ എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതായിരിക്കും .

വാര്‍ത്ത അയച്ചത് : ജോസഫ് ജോണ്‍ കാല്‍ഗറി .

Leave a Reply

Your email address will not be published. Required fields are marked *