ട്രമ്പ് ജനസമ്മതിയില്‍ ജോ ബൈഡനേക്കാള്‍ ബഹുദൂരം മുന്നിലെന്ന് സര്‍വ്വെ

Picture

വാഷിംഗ്ടണ്‍: റജിസ്‌ട്രേര്‍ഡ് വോട്ടര്‍മാര്‍ക്കിടയില്‍ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാര്‍വാര്‍ഡ് സി.എ.പി.എസ്സ്/ ഹാരിസ് സര്‍വ്വെ വെളിപ്പെടുത്തിയതായി ‘ഹില്‍’ റിപ്പോര്‍ട്ട് ചെയ്തു.

റജിസ്‌ട്രേര്‍ഡ് വോട്ടര്‍മാരുടെ 48 ശതമാനം പിന്തുണ ട്രമ്പിന് ലഭിച്ചപ്പോള്‍ 46 ശതമാനം മാത്രമാണ് ബൈഡന് ലഭിച്ചത്. മാത്രമല്ല 51 ശതമാനം സര്‍വ്വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത് പ്രസിഡന്റ് എന്ന നിലയില്‍ ബൈഡനേക്കാള്‍ നല്ല പ്രസിഡന്റ് ട്രമ്പ് എന്നാണ്.

ഔട്ട് ട്രേയ്ഡ് ഡില്‍സ്, മിഡില്‍ ഈസ്റ്റ് പീസ് എഗ്രിമെന്റ്, വിവിധ മേഖലകളില്‍ നടപ്പാക്കിയ വേതനവര്‍ദ്ധനവ്, എന്നിവ ട്രമ്പിനു തുല്യമായപ്പോള്‍, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തിരക്കു പിടിച്ച സൈനീക പിന്മാറ്റം, അഫ്ഗാന്‍ സിവിലിയന്‍സിനെതിരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ട സംഭവം, അതിര്‍ത്തിയില്‍ നിയമവിരുദ്ധമായ വന്‍ കുടിയേറ്റം, അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥി പ്രവാഹം എന്നിവ ബൈഡന്റെ ജനസമ്മിതിയില്‍ കുറവു വരുത്തിയതായി ഹില്‍ റിപ്പോര്‍ട്ടു ചെയ്തു.

കൊറോണ വാക്‌സിനേഷന്‍ കൈകാര്യം ചെയ്തതിലും ബൈഡന് പൂര്‍ണ്ണമായും വിജയിക്കാനായില്ലെന്നും സര്‍വ്വെ ചൂണ്ടികാട്ടുന്നു.

ക്യൂനിപിയക്ക് യൂണിവേഴ്‌സിറ്റി ഈയിടെ നടത്തിയ സര്‍വ്വെയിലും ബൈഡന്‍ കൊറോണ വൈറസ് െ്രെകസിസ് വിഷയത്തിലും ബൈഡന് പിന്തുണ ലഭിച്ചത് 48 ശതമാനം അമേരിക്കന്‍ റജിസ്‌ട്രേര്‍ഡ് വോട്ടര്‍മാരില്‍ നിന്നാണ്. സെപ്റ്റംബര്‍ 15 മുതല്‍ 16 വരെ തിയ്യതികളാണ് സര്‍വ്വെ സംഘടിപ്പിച്ചത്.

Leave Comment