ഫാര്‍മസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്ത് : മന്ത്രി വീണാ ജോര്‍ജ്

Spread the love

സെപ്റ്റംബര്‍ 25ന് ലോക ഫാര്‍മസിസ്റ്റ് ദിനം

തിരുവനന്തപുരം: ഫാര്‍മസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഗോള തലത്തില്‍ തന്നെ ആരോഗ്യ പരിപാലന മേഖലയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നവരാണ് ഫാര്‍മസിസ്റ്റ് വിഭാഗം. പക്ഷെ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഫാര്‍മസിസ്റ്റ് വിഭാഗത്തെ പൊതുജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് സെപ്റ്റംബര്‍ 25ന് ലോക ഫാര്‍മസിസ്റ്റ് ദിനമായി ആഘോഷിക്കുന്നത്. ഔഷധ ഗവേഷണം, നിര്‍മ്മാണം മുതല്‍ വിതരണം വരെയുള്ള എല്ലാ മേഖലകളിലും, വിദഗ്ദരായ ഇവര്‍ പൊതുജനരോഗ്യ പരിപാലന രംഗത്ത് വലിയ സേവനമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മരുന്നുകള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനം, മരുന്നുകളും ആഹാര പദാര്‍ത്ഥങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം, മരുന്നുകളുടെ ദൂഷ്യ ഫലങ്ങള്‍, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് ഫാര്‍മസിസ്റ്റുകള്‍. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്നവര്‍ എന്ന നിലയില്‍ ആന്റിബയോട്ടിക്കുകളുടെ നിര്‍മ്മാണം മുതല്‍ വിതരണം വരെയുള്ള പ്രവര്‍ത്തനങ്ങളിന്‍ നേതൃത്വം വഹിക്കുന്നവര്‍ എന്ന നിലയില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് സര്‍ക്കാരിന്റെ ആന്റിബയോട്ടിക്ക് റെസിസ്റ്റന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സംഭാവനകള്‍ ചെയ്യുവാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *