ന്യൂയോർക്ക്: കേരളാ ക്രിക്കറ്റ് ലീഗ് യൂഎസ്എയുടെ ആറാം സീസണിന്റെ ആവേശോജ്വലമായ ഫൈനലില്‍ ന്യൂയോർക്ക് മില്ലേനിയം ക്രിക്കറ്റ് ക്ലബ് ന്യൂയോർക് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു . അത്യധം ആവേശം മുറ്റി നിന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്‌ത ന്യൂയോർക് ബ്ലാസ്റ്റേഴ്‌സ് നിശ്‌ചിത 25 ഓവറില്‍ ആറു വിക്കറ്റ് നഷ്ട്ടപെട്ടു 192 റണ്‍സാണെടുത്തത്.
വിജയത്തിനായി 193 റൺസ് ലക്ഷ്യമിട്ടു ബാറ്റിങ്ങിനിറങ്ങിയ ന്യൂയോർക്ക് മില്ലേനിയം 23.5 ഓവറില്‍ രണ്ടു വിക്കറ്റ് ബാക്കി നിൽക്കവേയാണ് കിരീട നേട്ടം കരസ്ഥമാക്കിയത് . ഒരു ഘട്ടത്തിൽ വെറും 117 റൺസിന് 7 വിക്കറ്റ് നഷ്ട്ടപെട്ടു പതറിയ മില്ലേനിയതിനെ അഖിൽ നായർ പുറത്തെടുത്ത അവസരോചിതമായ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് രക്ഷിച്ചത് .
മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയ അഖിൽ വെറും 51 പന്തിൽ രണ്ടു സിക്സറിന്റ്റെ അകമ്പടിയോടെ 69 റൺസാണ് നേടിയത്
കെ.സി.എല്ലിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി നവീൻ ഡേവിസും (578 റണ്‍സ്) , ബൗളറായി സനീഷ് മോഹനും (27 വക്കറ്റ്) അർഹരായി . ഫൈനലിന് ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഗ്രാൻഡ് സ്പോൺസർ സ്പെക്ട്രം ഓട്ടോ സാരഥികൾ ബിനു, പ്രിൻസ് , USA ക്രിക്കറ്റ് ബോർഡ് ഡയറക്ടർ അജിത് ഭാസ്കർ ,ഇവെന്റ്ഗ്രാം സിഇഒ ജോജോ കൊട്ടാരക്കര,അനിതാസ് കിച്ചൻ സാരഥികൾ ,അനൂപ് KVTV, ലൂസിഡ് ഏഴ് സാരഥി ബേസിൽ കുര്യാക്കോസ് , JR സ്പോർട്ടിങ് ഗുഡ്സ് സാരഥികൾ ,ഇവന്റ് ക്യാറ്സ് സാരഥികൾ എന്നിവർ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
വരും വർഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ കെ സി എൽ ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ജിൻസ് ജോസഫ്,വൈസ് പ്രസിഡന്റ് ബാലഗോപാൽ നായർ, ജിതിൻ തോമസ്, സെക്രട്ടറി സബീൻ ജേക്കബ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു