തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം ബി.ജെ.പിയുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്റെ തുടര്‍ച്ചയാണ് കോട്ടയം നഗരസഭയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നഗരസഭയില്‍ യു.ഡി.എഫിന്റെ അദ്ധ്യക്ഷയെ പുറത്താക്കാന്‍ ഇടതു മുന്നണി ബി.ജെ.പിയുമായി നിര്‍ലജ്ജം കൂട്ടുകൂടുകയാണുണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായണ് സി.പി.എം -ബി.ജെ.പി വോട്ട് കച്ചവടം നടന്നത്. 69 സീറ്റുകളില്‍ പ്രത്യക്ഷമായി തന്നെ ബി.ജെ.പി വോട്ടുകള്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് മറിച്ച് നല്‍കിയതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കോട്ടയം നഗരസഭയില്‍ കണ്ടത്. മതേതരത്വം പ്രസംഗിക്കുകയും പിന്നിലൂടെ വര്‍ഗ്ഗീയ കക്ഷികളുമായി കൂട്ടുകൂടുകയും ചെയ്യുന്ന സി.പി.എമ്മിന്റെ വികൃതമായ രാഷ്ട്രീയ മുഖമാണ് ഒരിക്കല്‍കൂടി പുറത്തു വന്നിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.