കോട്ടയം: സംസ്ഥാനത്തെ എല്ലാ മേഖലകളിലും അഞ്ചുവര്‍ഷത്തിനുള്ളില്‍ കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ഉഴവൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
2024 നകം ഗ്രാമീണ മേഖലയില്‍ പൂര്‍ണമായും ശുദ്ധജലം എത്തിക്കും. 2026 ല്‍ നഗര മേഖലയിലും കുടിവെള്ളം എത്തിക്കാനാണ് ശ്രമിക്കുന്നത്. ജലജീവന്‍ മിഷന്റെ പദ്ധതികള്‍ ഇതിനായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഭൂഗര്‍ഭജല നിരപ്പ് താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ജലക്ഷാമം ഉണ്ടായേക്കാം. മികച്ച കുടിവെള്ള പദ്ധതികളാണ് സംസ്ഥാനത്തിനാവശ്യം. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി സുഗമമായ ജലസേചനം സാധ്യമാക്കുന്ന വികസന പദ്ധതികളാണ് ജലവിഭവ വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ആവിഷ്‌കരിക്കുന്ന കെ.എം. മാണി ഊര്‍ജ്ജിത കാര്‍ഷിക ജലസേചന പദ്ധതി കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കും. മൈക്രോ ഇറിഗേഷന്‍ പദ്ധതിയാണിത്. കൃഷി-സഹകരണ- വൈദ്യുത വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതികള്‍ സാധ്യമാക്കുന്നത്. ഇറിഗേഷന്‍ വകുപ്പിന്റെ കൈവശമുള്ള ഭൂമിയില്‍ വിപുലമായ കൃഷി ചെയ്യാനും പദ്ധതിയുണ്ട്.
കേരളത്തില്‍ ഒരു ഇറിഗേഷന്‍ മ്യൂസിയമുണ്ടാകേണ്ടതും പ്രാധാന്യത്തോടെ കാണണം. നമ്മുടെ നദികള്‍, ഡാമുകള്‍, പദ്ധതികള്‍ ഇവ സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ മ്യൂസിയത്തിലുണ്ടാകണം.15 ഏക്കറോളം സ്ഥലത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനത്തോടു കൂടിയ ഒരു മ്യൂസിയമാണ് വിഭാവനം ചെയ്യുന്നത് – മന്ത്രി പറഞ്ഞു.
ഉഴവൂരില്‍ 8.55 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 850 വീടുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂവാറ്റുപുഴയാറിലെ വെള്ളം മേവെള്ളൂരിലെ പ്ലാന്റില്‍ ശുദ്ധീകരിച്ചാണ് പൈപ്പുകളിലൂടെ വീടുകളില്‍ ലഭ്യമാക്കുന്നത്.
ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷനായി. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജേണീസ് പി. സ്റ്റീഫന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം പി.എന്‍ രാമചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി വില്‍സണ്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍