ടെക്‌സസ്സില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ അവസാന തീയതി ഒക്ടോബര്‍ നാല്

Spread the love

ഓസ്റ്റിന്‍: സംസ്ഥാനത്ത് നവംബര്‍ 2ന് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ രജിസ്‌ട്രേഷനുള്ള തീയ്യതി ഒക്ടോബര്‍ 4ന് അവസാനിക്കും മെയ്ല്‍ ഇന്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 22 ആണ്.

ഒക്ടോബര്‍ 18 മുതല്‍ 29 വരെയാണ് ഏര്‍ലി വോട്ടിംഗ് നടക്കുക.

Picture

തിരഞ്ഞെടുപ്പു നടക്കുന്നതിന്റെ മുപ്പതു ദിവസം മുമ്പാണ് വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കുന്നതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്.

വോട്ടര്‍ റജിസ്‌ട്രേഷനുള്ള അപേക്ഷ മെയ്ല്‍ വഴിയോ, കൗണ്ടി വോട്ടര്‍ റജിസ്ട്രാര്‍ ഓഫീസില്‍ നിന്നോ, പോസ്റ്റ് ഓഫീസ്, ഗവണ്‍മെന്റ് ഓഫീസുകള്‍, ഹൈസ്ക്കൂളുകള്‍ എന്നിവയില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 4ന് മുമ്പു ലഭിച്ചിരിക്കണം.

Picture2മെയ്ല്‍ വോട്ടു ചെയ്യുന്നവരുടെ യോഗ്യത 65 വയസ്സിനു മുകളിലോ, രോഗികളോ, അംഗഹീനരോ, രാജ്യത്തിനുപുറത്തുള്ളവരോ, ജയിലില്‍ കഴിയുന്ന വോട്ടവകാശമുള്ളവരോ ആയിരിക്കണം.

ടെക്‌സസ്സില്‍ നിരവധി പേരാണ് വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര്‍ ചേര്‍ക്കാനുള്ളത്. അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ഡമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കുന്നതിനുള്ള ഭഗീരഥപ്രയത്‌നത്തിലാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *