മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരമൊരുക്കി മെഡിക്കൽ ഇ-ലേണിംഗ് പ്ലാറ്റ്ഫോമായ മെഡിട്യുട്ട്. ഓൾ ഇന്ത്യ മെഡിക്കൽ ക്വിസ് മത്സരത്തിൽ ഒന്ന് , രണ്ട്, മൂന്ന്, നാല് വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്കും ഇന്റേണുകൾക്കും ഈ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ക്വിസ് മത്സരത്തിന് മുന്നോടിയായി സെപ്റ്റംബർ 30 ന് മോക്ക് എക്സാം നടക്കും.
ഒക്ടോബർ 5ന് നടക്കുന്ന പരീക്ഷയുടെ ഘടനയെക്കുറിച്ച് ഒരു ധാരണ നൽകാനും പ്ലാറ്ഫോം പരിചയപ്പെടാനും മത്സാരാർത്ഥികളെ സഹായിക്കുവാനാണ് മോക്ക് എക്സാം സംഘടിപ്പിക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾക്കായി എല്ലാ മാസവും സമയബന്ധിതമായ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്നും മെഡിട്യുട്ട് അധികൃതർ പറഞ്ഞു. ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്ന മികച്ച 3 മത്സാരാർത്ഥികൾക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ ക്യാഷ് പ്രൈസ് സമ്മാനമായി നൽകും. മത്സരത്തി പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾ ലഭിക്കുവാനും https://medetuit.com എന്ന വെബ്സൈറ് സന്ദർശിക്കാം. പങ്കെടുക്കുവാൻ സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
റിപ്പോർട്ട് : Sneha Sudarsan