കൊച്ചി: ഇന്ത്യയടക്കമുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കുട്ടികള്‍ക്കായുള്ള റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റിയുടെ ഇംഗ്ലീഷ് പ്രബന്ധ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ റണ്ണറപ്പായി പത്തനംതിട്ട സ്വദേശിനി അതിഥി എസ്. നായര്‍. സമീപകാലത്ത് ഈ നേട്ടം കൈവരിക്കുന്ന ഏക മലയാളിയാണ് ഡല്‍ഹി സംസ്‌കൃതി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂടിയായ അതിഥി എസ്. നായര്‍.
ജൂനിയര്‍ വിഭാഗത്തില്‍ അമൃതസറില്‍ നിന്നുള്ള റെയ്‌സ ഗുലാത്തി റണ്ണറപ്പായി. സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് കെനിയയില്‍ നിന്നുള്ള കൈല ബൊസൈര്‍ ആണ്. ജൂനിയര്‍ വിഭാഗത്തില്‍ ഉഗാണ്ടയില്‍ നിന്നുള്ള ഏഥന്‍ മുഫുസയും ഒന്നാമതെത്തി.
ഒക്ടോബര്‍ 28-ന് ലണ്ടനിലെ സെന്റ്. ജെയിംസ് പാലസില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്്കാരങ്ങള്‍ വിതരണം ചെയ്യും. ശക്തമായ മത്സരമായിരുന്നു ഇത്തവണ നടന്നതെന്ന് പ്രബന്ധമത്സരത്തിന്റെ സംഘാടകര്‍ വ്യക്തമാക്കി. 25,648 പേരാണ് വിവിധ വിഭാഗങ്ങളില്‍ മത്സരിച്ചത്.
ഇന്‍ഡസ് സ്‌ക്രോള്‍സ് സ്ഥാപകനും മാനേജിംഗ്് ഡയറക്ടറും ഓര്‍ഗനൈസര്‍ അസോസിയേറ്റ് എഡിറ്ററുമായ പത്തനംതിട്ട സ്വദേശി ജി. ശ്രീദത്തന്റെയും നഗരവികസന മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബിന്ദു ശ്രീദത്തന്റെയും മകളാണ് അതിഥി.
Here are some of the links
https://www.facebook.com/RoyalCWSociety
Tweets by RoyalCWSociety