പിരിച്ചവിടല്‍ നടപടി റദ്ദാക്കണം : എംഎം ഹസ്സന്‍

Spread the love

കോവിഡ് പ്രതിരോധത്തിനായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി കോവിഡ് ബ്രിഗേഡ് എന്ന പേരില്‍ സര്‍ക്കാര്‍ നിയമിച്ച 22000 പേരെ പിരിച്ചുവിടുന്ന നടപടി സര്‍ക്കാര്‍ റദ്ദാക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

ഒരു വര്‍ഷത്തെ നിയമന കാലാവധി കഴിഞ്ഞതിന്റെ പേരിലാണ് സര്‍ക്കാര്‍ നടപടി. ആറുമാസം കൂടി കാലാവധി നീട്ടിനല്‍കണമെന്ന് ജില്ലകളില്‍ നിന്നും ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഇത് പ്രതിഷേധാര്‍ഹമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഇപ്പോഴും ശക്തമായി നട
ത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. രാജ്യത്തെ കോവിഡ് കേസുകളില്‍ 85 ശതമാനം കേരളത്തില്‍ നിന്നാണ്. കുറച്ചു ദിവസങ്ങളായി കോവിഡ്

പോസിറ്റീവ് കണക്കുകളില്‍ കുറുവ് വന്നിട്ടുണ്ടെങ്കിലും ടെസ്റ്റുകളുടെ എണ്ണം സര്‍ക്കാര്‍ കുത്തനെ കുറച്ചിട്ടുണ്ട്. ഒരു ലക്ഷത്തില്‍പ്പരം കോവിഡ് ടെസ്റ്റുകള്‍ നടന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരുലക്ഷത്തില്‍ താഴെ കോവിഡ് പരിശോധനാ ടെസ്റ്റുകളാണ് പ്രതിദിനം സര്‍ക്കാര്‍ നടത്തുന്നത്. ഇത് കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുറയാന്‍ കാരണമായി.ഈ സംശയം ഇതിനകം ആരോഗ്യവിദഗ്ധര്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് മറച്ചുവെച്ചാണ് കേരളത്തില്‍ റ്റിപിആറും കോവിഡ് പോസിറ്റീവ് കേസുകളും കുറഞ്ഞെന്ന് സര്‍ക്കാര്‍ വാദിക്കുന്നത്. ജനങ്ങളുടെ ജീവന്‍ വെച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ പന്താടുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

സംസ്ഥാനം അപകടകരമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോഴാണ് ഡോക്ടര്‍മാര്‍,നഴ്‌സുമാര്‍,ടെക്‌നീഷ്യന്‍സ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള കോവിഡ് മുന്നണി പോരാളികളുടെ സേവനം സര്‍ക്കാര്‍ ഏകപക്ഷീയമായി നിര്‍ത്താലാക്കുന്നത്. ഇത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കും. കേരളത്തിലെ കോവിഡ് മരണങ്ങള്‍ വന്‍തോതില്‍ പൂഴ്ത്തിവെച്ചിരുക്കയാണെന്ന ആക്ഷേപം പരക്കെ ഉയരുന്നുണ്ട്.8000ത്തോളം കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചെന്ന വിവരമാണ് ഒടുവില്‍ പുറത്ത് വന്നത്. ഇതുവരെ 24965 പേര്‍ ആകെ മരണപ്പെട്ടെന്നാണ് സെപ്തംബര്‍ 29 വരെയുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. യഥാര്‍ത്ഥ മരണങ്ങള്‍ ഇതിനും എത്രയോ മുകളിലാണ്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് മരണാനന്തര ആനുകുല്യം അര്‍ഹതപ്പെട്ടവര്‍ക്ക് നിഷേധിക്കുന്ന നടപടിയാണിത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും കോവിഡ് മരണ കണക്കിലെ പൊരുത്തക്കേടില്‍ നിന്നും ഇത് കൂടുതല്‍ വ്യക്തമാണെന്നും ഹസ്സന്‍ പറഞ്ഞു

Author

Leave a Reply

Your email address will not be published. Required fields are marked *