ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും

Spread the love

ഫ്ലോറിഡ: ഫൊക്കാന മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മലയാളം ക്ലാസ് അക്ഷര ജ്വാലയുടെ ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കും. രണ്ടു സെഷൻ വീതം ഇരുപത് ആഴ്ചകള്‍ നീണ്ടുനിന്ന മലയാളം ഓണ്‍ലൈന്‍ ക്ലാസില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തിരുന്നു. സമാപന സമ്മേളനത്തില്‍ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. മിസോറി സിറ്റി മേയര്‍ റോബിന്‍ ഏലക്കാട്ട്, ഏഷ്യന്‍ സ്റ്റഡീസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് പ്രൊഫസര്‍ ഡോ. ഡൊണാള്‍ഡ് ആര്‍ ഡേവിസ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും.

Picture

ഡയറക്ടര്‍ ജെസി സെബാസ്റ്റിയന്‍, കോര്‍ഡിനേറ്റര്‍മാരായ നാഷണൽ കമ്മിറ്റി മെമ്പർ സോണി അമ്പൂക്കന്‍, നാഷണൽ കമ്മിറ്റി മെമ്പർ ജോൺസൺ തങ്കച്ചൻ, ഫൊക്കാന ട്രഷറർ സണ്ണി മറ്റമന അനു ഷെറി, ജാനിസ് ജോബ്, യൂത്ത് കമ്മിറ്റി ചെയര്‍പേഴ്സൺ രേഷ്മ സുനില്‍ എന്നിവരും ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോ. ട്രഷറര്‍ വിപിന്‍രാജ്, വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷഹി,ട്ര സ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, അസോ. ട്രഷറര്‍ ബിജു ജോണ്‍, ജോജി തോമസ് തുടങ്ങിയവര്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കും.

യൂണിവേഴ്സിറ്റി ഓഫ് ഓസ്റ്റിനിലെ ഡിപ്പാർട്മെന്റ് ഓഫ് ഏഷ്യൻ സ്റ്റഡീസ് മേധാവിയാണ്‌ പ്രൊഫ ഡൊണാൾഡ് ഡേവിസ്. മലയാളം നല്ലവണ്ണ സംസാരിക്കുന്ന ഇദ്ദേഹം മലയാളം ഭാഷയോടും സംസ്കാരത്തോടും ഏറെ ആഭിമുഖ്യം പുലർത്തുന്ന വ്യക്തിയാണ്.

ഗാന്ധി യൂണിവേഴ്സിറ്റിയിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയിരുന്ന ജെസ്സി സെബാസ്റ്റിയൻ എം.എ, എം.ഫിൽ , ബി.എഡ് എന്നീ ബിരുദങ്ങൾ കരസ്ഥമാക്കിയ മികച്ച അധ്യാപികയായി സേവനം ചെയ്തുവരികയായിരുന്നു. മലയാള ഭാഷയോടും അദ്ധ്യാപികവൃത്തിയോടുമുള്ള വലിയ അഭിവാഞ്ഛയാണ് അമേരിക്കയിലെത്തിയശേഷവും മലയാളം പഠിപ്പിക്കാൻ കരണമായത്.

വെർജിനിയയിൽ നിന്നുള്ള ജാനീസ് ആണ് പ്രധാന അദ്ധ്യാപിക ജെസി സെബാസ്റ്റിയന്റെ അടുത്ത സഹായി. ജാനീസ് പഠനത്തോടൊപ്പം ജോലിയും ചെയ്തുകൊണ്ടാണ് മലയാള ഭാഷ പരിപോഷിപ്പിക്കുന്ന ഈ പരിപാടിയിൽ വാളന്റീയർ ആയി പ്രവർത്തിക്കുന്നത്. ഫ്‌ലോറിഡയിൽ നിന്നുമുള്ള നഴ്സ് അനസ്തസ്റ്റിറ്റ് ആയ അനു ഷെറിയും ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. കാനഡയിൽ നിന്നുള്ള ഫൊക്കാന യൂത്ത് വിങ്ങ് ചെയർ രേഷ്മ സുനിൽ ആണ്‌ പ്രോഗ്രാം കമ്മ്യൂണിക്കേഷൻസിനു ചുക്കാൻ പിടിക്കുന്നത് .

മീറ്റിംഗ് ഐഡി: 834 4055 1162 പാസ്‌കോഡ് : 2022

Author

Leave a Reply

Your email address will not be published. Required fields are marked *