രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152-ാം ജയന്തി വാര്‍ഷികം കെപിസിസിയുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിക്കും.
ഗാന്ധിജയന്തി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കണ്ണൂരില്‍ നിര്‍വഹിക്കും. പതിനാലുജില്ലകളിലെ 1500 ഓളം കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ ബൂത്തുകള്‍ക്ക് കീഴിലാണ് യൂണിറ്റ് കമ്മറ്റികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരളത്തില്‍ രൂപീകൃതമാകുന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കരിമ്പുഴ
ഗ്രാമപഞ്ചായത്തിലെ ആറ്റാശ്ശേരിയില്‍ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് നിര്‍വഹിച്ചു. ഡിസംബര്‍ 28ന് ഒരു ലക്ഷത്തോളം യൂണിറ്റ് കമ്മറ്റികള്‍ നിലവില്‍ വരുമെന്നും സുധാകരന്‍ അറിയിച്ചു.
‘ഗാന്ധി തന്നെ മാര്‍ഗം’ എന്ന പ്രമേയത്തിലൂന്നി മണ്ഡലം തലത്തില്‍ മഹാത്മാ സ്മൃതിസംഗമങ്ങളും ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ സ്ഥലങ്ങളില്‍ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. കെപിസിസി ആസ്ഥാനത്ത് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിക്കും. വിവിധ ജില്ലകളില്‍ നടക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങള്‍ക്ക് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,എംപിമാര്‍,എംഎല്‍എമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സര്‍ക്കാര്‍ ഒത്താശയോടെ നടന്ന മരം കൊള്ളയ്‌ക്കെതിരെ ഒക്ടോബര്‍ 3 മുതല്‍ 9 വരെ മണ്ഡലം തലത്തില്‍ വ്യക്ഷ മഹോത്സവവാരവും സംഘടിപ്പിക്കും.