ബിജെപിക്ക് ചേരുന്നത് ഭാരതീയ രാക്ഷസീയ പാര്‍ട്ടിയെന്ന് തമ്പാനൂര്‍ രവി

അന്നം തരുന്ന കര്‍ഷകരെ ദ്രോഹിക്കുന്ന രാക്ഷസീയ സംസ്‌കാരമാണ് ബിജെപിക്കുള്ളതെന്നും അതിനാല്‍ ഭാരതീയ രാക്ഷസീയ ജനതാ പാര്‍ട്ടിയെന്നാണ് അവര്‍ക്ക് ഏറ്റവും ഉചിതമായ പേരെന്നും മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി. വിളപ്പില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേയാട് പള്ളിമുക്കില്‍ നിന്നും സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കാര്‍ഷികമേഖലയിലെ കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റുവത്കരണ നടപടികള്‍ക്കെതിരെ പൊരിവെയിലിനേയും മഹാമാരിയേയും മരംകോച്ചുന്ന തണുപ്പിനേയും അവഗണിച്ചാണ് ശക്തമായ പ്രക്ഷോഭവുമായി കര്‍ഷക സംഘടനകള്‍ മുന്നോട്ട് പോകുന്നത്. തികച്ചും സമാധാനപരമായി നടക്കുന്ന സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഫാസിസ്റ്റ് ഭരണാധികാരികളുടെ ശ്രമം. എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ബ്രട്ടീഷ് കമ്പനിയുടെ കാര്‍ബണ്‍ കോപ്പിയായി ബിജെപി മാറി. ജനാധിപത്യത്തെ നോക്കുകുത്തിയാക്കി കശാപ്പുകാരന്റെ മനോഗതിയുമായി മുന്നോട്ട് പോകാനാണ് ബിജെപി ശ്രമമെങ്കില്‍ അതിനെ മഹാത്മാ ഗാന്ധി പഠിപ്പിച്ചുതന്ന സമരമാര്‍ഗത്തിലൂടെ കോണ്‍ഗ്രസ് നേരിടുമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് ബാബുകുമാര്‍ അധ്യക്ഷത വഹിച്ചു.മലയന്‍കീഴ് വേണുഗോപാല്‍,പേയാട് ശശി,ശോഭനകുമാരി,പങ്കജാക്ഷന്‍,കൊറ്റയില്‍ മോഹന്‍,എംആര്‍ ബൈജു,മലയില്‍ ശ്രീകണ്ഠന്‍,മണ്ഡലം പ്രസിഡന്റുമാരായ ബൈജു,ജയന്‍,ഗോപന്‍,ബിജു,വിനോദ് രാജ്,രാകേഷ്,ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *