വാരീ എനര്‍ജീസ് സിഇഒ ആയി വിവേക് ശ്രീവാസ്തവ നിയമിതനായി

Spread the love

മുംബൈ 7 ഒക്ടോബര്‍ 2021: വാരീ എനര്‍ജീസ് ലിമിറ്റഡ് സിഇഒ ആയി വിവേക് ശ്രീവാസ്തവയെ കമ്പനി നിയമിച്ചു. 2021 ഓഗസ്റ്റ് 30 മുതലാണ് നിയമനം. ജയ്പൂരിലെ മാളവ്യ റീജ്യണല്‍ എഞ്ചിനീയറിങ്ങ് കോളെജില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം നിലവില്‍ കമ്പനിയുടേയും ഉപകമ്പനികളുടേയും ഗ്രൂപ്പിനുള്ളില്‍ തന്നെയുള്ള മറ്റ് കമ്പനികളുടേയും തന്ത്രപരമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക, കമ്പനിയുടെ ഹ്രസ്വ-ദീര്‍ഘകാല ലകഷ്യങ്ങള്‍ വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കുക, കമ്പനിയുടെ റിസ്‌കുകള്‍ വിലയിരുത്തുകയും നിരീക്ഷിക്കുകയും അത് കുറയ്ക്കുകയും ചെയ്യുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. അദ്ദേഹം മുമ്പ് റിലയന്‍സ് ബിപി മൊബിലിറ്റി ലിമിറ്റഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

“വിവേകിനെ ഞങ്ങളുടെ സിഇഒ ആയി സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ ആഹ്ലാദവാനാണ്. അനിതരസാധാരണമായ നേതൃത്വ റെക്കോര്‍ടും ശക്തമായ അന്താരാഷ്ട്ര പ്രവര്‍ത്തന പരിചയവും ആഴത്തിലുള്ള തന്ത്രപരമായ വൈദഗ്ദ്ധ്യവും ദീര്‍ഘ-കാലം നിലനില്‍ക്കുന്ന ഉപഭോക്തൃ ബന്ധങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രത്യേക കഴിവും മാറ്റത്തെ നയിക്കുന്നതിനും തകര്‍ക്കലിനെ കൈകാര്യം ചെയ്യുന്നതിലും തെളിയിക്കപ്പെട്ട അനുഭവപരിജ്ഞാനവും അദ്ദേഹത്തിനുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു,” വാരീ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഹിതേഷ് ദോഷി പറഞ്ഞു.

സിഇഒ ആയി ചേരുന്നതില്‍ താന്‍ വളരെ ആവേശഭരിതനാണെന്ന് വിവേക് ശ്രീവാസ്തവ നിയമനത്തെ കുറിച്ച് പറഞ്ഞു. മത്സരാധിഷ്ഠിതവും കഴിവുള്ളതുമായ പ്രൊഷണലുകളുടെ ടീം വാരീയ്ക്ക് ഉണ്ടെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  റിപ്പോർട്ട് :   ASHA MAHADEVAN (Account Executive)

 

Author

Leave a Reply

Your email address will not be published. Required fields are marked *