കൊലയാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു : തമ്പാനൂര്‍ രവി

ലഖിംപൂരില്‍ കര്‍ഷകരെ വണ്ടികയറ്റി കൊന്നവരെ ബിജെപി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി. വെള്ളറട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗാന്ധിസ്മൃതിയാത്ര ഒറ്റശേഖരമംഗലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

Judicial Investigation In Lakhimpur Kheri Clash

ലഖിംപൂരില്‍ നടന്നത് ക്രൂരമായ കൊലപാതകമാണെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കി. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ കേന്ദ്രമന്ത്രിയുടെ മകന് രാജ്യം വിടാനുള്ള സഹായം യുപി പോലീസ് ഒരുക്കുമായിരുന്നു. കര്‍ഷകകരെ വണ്ടികയറ്റി കൊന്ന നടപടി പ്രധാനമന്ത്രി ഇതുവരെ അപലപിക്കാന്‍ പോലും തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. ഈ വിഷയത്തില്‍ സംഘപരിവാര്‍ മനോഭാവമാണ് കേരള മുഖ്യമന്ത്രിക്കും. അതിനാലാണ് രാജ്യത്തെ മറ്റു മതേതര രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിമാരും ശക്തമായി കര്‍ഷക ഹത്യയെ അപലപിച്ചിട്ടും കേരള മുഖ്യമന്ത്രി ഒരു പ്രതിഷേധം പോലും രേഖപ്പെടുത്താതെന്നും തമ്പാനൂര്‍ രവി കുറ്റപ്പെടുത്തി.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് വിജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ എറ്റി ജോര്‍ജ്,അന്‍സജിത റസല്‍, ആര്‍ വത്സലന്‍, സോമന്‍കുട്ടി നായര്‍, ദെസ്തഖീര്‍, രാജ്‌മോഹന്‍, മണ്ഡലം പ്രസിഡന്റുമാരായ എസ് ആര്‍ അശോകന്‍,മാത്യുകുട്ടി,സ്റ്റീഫന്‍,രാമചന്ദ്രന്‍ നായര്‍, തോമസ് മംഗലശേരി,സാംകുട്ടി തുടങ്ങിയവര്‌

Leave a Reply

Your email address will not be published. Required fields are marked *