നഷ്ടമായത് ഉത്തമ സുഹൃത്തിനെ: എംഎം ഹസന്‍

അഭിനയപ്രതിഭയായ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നൂവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.

അരങ്ങിലും അഭ്രപാളികളിലും സൂക്ഷ്മാഭിനയത്തിന്റെ നടനവിസ്മയം കാഴ്ചവെച്ച നെടുമുടി വേണുവിന്റെ വേഷപ്പകര്‍ച്ചകളെല്ലാം അനശ്വര കഥാപാത്രങ്ങളായി മലയാള മനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. നാട്യകലയിലെ നാട്ടുചന്തത്തിന്റെ പ്രയോക്താവായ ഈ അതുല്യ കലാകാരന്റെ വേര്‍പാടിലൂടെ ചലച്ചിത്ര മേഖലയ്ക്കും കലാരംഗത്തും തീരാനഷ്ടമാണുണ്ടായിരിക്കുന്നത്.

സര്‍വകലാശാലാ യുവജനോത്സവകാലത്ത് നെടുമുടി വേണുവിനെ പരിചയപ്പെട്ട അന്നു മുതല്‍ മരണം വരെ അദ്ദേഹവുമായി ഊഷ്മളമായ സൗഹൃദബന്ധമാണ് എനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു ഉത്തമ സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്നും ഹസന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *