മെത്രാന്മാര്‍ തങ്ങളുടെ അജഗണത്തിന് ഒപ്പമായിരിക്കണം : ഫ്രാന്‍സിസ് പാപ്പ

Spread the love

Picture

വത്തിക്കാന്‍ സിറ്റി: മെത്രാന്മാര്‍ അജഗണത്തില്‍ നിന്നാണ് അജപാലകരായി എടുക്കപ്പെട്ടതെന്നും മെത്രാന്മാര്‍ തങ്ങളുടെ അജഗണത്തിന് ഒപ്പം ആയിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ രണ്ടു പുതിയ മെത്രാന്മാരെ അഭിഷേകം ചെയ്തു കൊണ്ട് നടത്തിയ വചന പ്രഘോഷണത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

ഒരു മെത്രാന്റെ പ്രധാന ദൗത്യം പ്രാര്‍ത്ഥനയില്‍ ദൈവത്തോടു ചേര്‍ന്നിരിക്കുകയാണെന്നും സഭയുടെ സജീവ പാരമ്പര്യത്തില്‍ മെത്രാന്മാരുടെ ഇടതടവില്ലാത്ത പിന്‍തുടര്‍ച്ചയിലൂടെ, പ്രാഥമീകവും സജീവവുമായ ഈ ശുശ്രൂഷ സംരക്ഷിക്കപ്പെടുകയും രക്ഷകന്റെ പ്രവര്‍ത്തനം ഇന്നും തുടരുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

പ്രാര്‍ത്ഥന കൂടാതെ മെത്രാന്മാരുടെ രണ്ടാമത്തെ ദൌത്യം മറ്റ് മെത്രാന്മാരുമായി സാമീപ്യത്തിലായിരിക്കുക എന്നതാണ്. അവരുടെ മൂന്നാമത്തെ ദൗത്യം ‘വൈദീകര്‍ മെത്രാന്മാരുടെ ഏറ്റവും അടുത്ത അയല്‍ക്കാരാണെന്ന് മറക്കരുത്’ എന്ന് പറഞ്ഞ പാപ്പ ഒരു പിതാവിനെ പോലെ തങ്ങളുടെ വൈദീകര്‍ക്ക് അവര്‍ ലഭ്യരായിരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

മെത്രാന്മാര്‍ തങ്ങളുടെ അജഗണത്തിന് ഒപ്പം ആയിരിക്കണം. ആട്ടിന്‍ കൂട്ടത്തില്‍ നിന്നാണ് അവര്‍ അജപാലകരായി എടുക്കപ്പെട്ടത്. മെത്രാന്മാരായി അഭിഷിക്തരായ നവമെത്രാന്മാര്‍ ഈ സാമീപ്യത്തിന്റെ പാതയില്‍ വളരാന്‍ പാപ്പാ പ്രാര്‍ത്ഥിച്ചു. എപ്പോഴും സമീപസ്ഥനായിരിക്കുന്ന ദൈവത്തെ അനുകരിക്കാന്‍ ഉപദേശിച്ചുകൊണ്ടു പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *