ആൻ മരിയ കൈയക്ഷരം കൊണ്ട് ചിത്രമെഴുതി ; കൈയ്യടിച്ച് മന്ത്രി വി ശിവൻകുട്ടി

ന്യൂയോർക്ക് ആസ്ഥാനമായ ഹാൻഡ് റൈറ്റിംഗ് ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി ആൻമരിയ ബിജുവിന് അഭിനന്ദന കത്തയച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആർട്ടിസ്റ്റിക് വിഭാഗത്തിലാണ് ആൻമരിയ ഒന്നാം സ്ഥാനം നേടിയത്. കോവിഡ് കാലത്തും മത്സരത്തിൽ പങ്കെടുക്കാൻ സന്നദ്ധത കാണിച്ച ആൻമരിയയുടെ പഠന കാലവും ജീവിതവും കൈയക്ഷരം പോലെതന്നെ മനോഹരമാകട്ടെ എന്ന് മന്ത്രി ആശംസിച്ചു.

13 നും 19 നും ഇടയിൽ പ്രായമുള്ള ടീനേജ് വിഭാഗത്തിലാണ് ആൻമരിയ ഒന്നാം സ്ഥാനം നേടിയത്. ജൂണിലായിരുന്നു മത്സരം. ഓൺലൈനായാണ് ആൻമരിയ മത്സരത്തിലേക്ക് അപേക്ഷ നൽകിയതും മത്സരിച്ചതും. നിരന്തരമായ പരിശ്രമത്തിലൂടെയാണ് മനോഹരമായ കൈയക്ഷരം ആൻമരിയ കരസ്ഥമാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *