ചിക്കാഗോ പ്രോവിന്‍സ് പ്രസിഡന്റ് ബഞ്ചമിന്‍ തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം അലോണ ജോര്‍ജിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ചു. പ്രോവിന്‍സ് ചെയര്‍മാന്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പ്രോവിന്‍സ് പ്രസിഡന്റ് ബഞ്ചമിന്‍ തോമസിന്റെ അധ്യക്ഷ പ്രസംഗത്തില്‍ ക്രിസ്ത്യാനിയും ഹിന്ദുവും മുസല്‍മാനും ഒരേ മനസ്സോടെ ജീവിച്ചിരുന്ന പഴയ കാലഘട്ടത്തിലേക്ക് തിരിച്ചുപോകുക മാത്രമാണ് മതസൗഹാര്‍ദ്ദം നിലനിര്‍ത്തുവാനുള്ള ഏക മാര്‍ഗ്ഗമെന്ന് എടുത്തു പറഞ്ഞു.
തുടര്‍ന്ന് ചിക്കാഗോ പ്രോവിന്‍സ് ഭാരവാഹികള്‍ ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിനുശേഷം വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് മാത്യൂസ് ഏബ്രഹാം, രഞ്ജന്‍ ഏബ്രഹാം പ്രോവിന്‍സ് വൈസ് പ്രസിഡന്റ്, ബീനാ ജോര്‍ജ് വൈസ് ചെയര്‍പേഴ്‌സണ്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
അലോണ ജോര്‍ജിന്റേയും, തോമസ് ഡിക്രൂസിന്റേയും ഗാനാലാപനങ്ങള്‍ സമ്മേളനത്തിന്റെ ചാരുത വര്‍ധിപ്പിച്ചു. പ്രോവിന്‍സ് സെക്രട്ടറി തോമസ് ഡിക്രൂസ് സമ്മേളനത്തില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സാബി കോലത്ത് സമ്മേളനത്തിന്റെ എംസിയായി പ്രവര്‍ത്തിച്ചു.