വർഗീസ് ജോർജിന്റെ സംസ്കാരം ശനിയാഴ്ച ലൊസാഞ്ചൽസിൽ – മനു തുരുത്തിക്കാടന്‍

Spread the love

Picture

ലൊസാഞ്ചൽസ്: ജോലി ചെയ്തിരുന്ന 711 സ്റ്റോറിൽ ആക്രമണത്തിന് വിധേയനായി മരിച്ച വർഗീസ് ജോർജ് (72, ജോസ് മാസിലാക്കൽ) ന്റെ സംസ്കാരം ശനിയാഴ്ച സെറിട്ടോസിൽ നടക്കും. പത്തനംതിട്ട റാന്നി കീക്കോഴൂർ സ്വദേശിയാണ്. ഒക്ടോബർ 15ന് വൈകിട്ടു നടന്ന സംഭവം സ്റ്റോറിലെ ഇതര ജോലിക്കാർ ഓർക്കുന്നതിങ്ങനെ: ആറു മണിയോടുകൂടി കടയിലെത്തിയ ഒരു യുവാവ് ബിയർ എടുത്ത് കടന്നു കളഞ്ഞു. ആരും തടസപ്പെടുത്തിയിരുന്നില്ല. രാത്രി 9.30ന് വീണ്ടും വന്ന് ബിയറും എടുത്ത് പോകാൻ ശ്രമിക്കുമ്പോൾ ജോസുമായി തർക്കമായി. അകാരണമായി അദ്ദേഹത്തെ മർദ്ദിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. തലക്ക് സാരമായി പ രിക്കേറ്റു വീണ ജോസ് മാസിലാക്കൽ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. അക്രമി കഴിഞ്ഞ ദിവസം അറസ്റ്റിലായി. 22 വയസ്സുള്ള ഹിസ്പാനിക്ക് വംശജനാണ് അറസ്റ്റിലായത്. പൊലീസ് കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല. പരിചയമുള്ളവർക്കും സുഹൃത്തുക്കൾക്കും സൗമ്യവ്യക്തിത്വമായിരുന്നു ജോസ് മാസിലാക്കൽ എന്ന് ബന്ധുക്കൾ പറഞ്ഞു.

15 വർഷമായി അമേരിക്കയിലെത്തിയിട്ട്. കഴിഞ്ഞ എട്ടു വർഷമായി ഈ 711 സ്റ്റോറിൽ ജോലി ചെയ്തു വരികയായിരുന്നു. നാട്ടിൽ പൊതുപ്രവർത്തകനും രാഷ്ട്രീയ നേതാവും ആയിരുന്നു. ജനതാദൾ ജില്ലാ തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. കോപ്റേറ്റീവ് സൊസൈറ്റികൾക്ക് നേതൃത്വം നൽകി. ജെസി അലക്സാണ്ടർ ആണ് ഭാര്യ, ജീൻ വർഗീസ്, സൂസൻ അലക്സാണ്ടർ, കോശി അലക്സ് വൈദ്യൻ എന്നിവർ മക്കളാണ്.

സംസ്ക്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 9.30ന് 14415 ഇസീരിയൻ ഹൈവേ, വിറ്റിയർ, ഐപിസി ദേവാലയത്തിൽ ആരംഭിച്ച്, സെറിട്ടോസിലുള്ള ആർട്ടീഷ്യ സെമിട്ടറിയൻ (11142 ആർട്ടീഷ്യ ബുളവാർഡ്) 12.30 ന് നടക്കും. കിയേറ്റിവ് ഡിജിറ്റൽ വിഷനിൽ തൽസമയം കാണാവുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *