ഹൂസ്റ്റൺ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ ‘മാഗ് സ്പോർട്സിന്റെ’ 20- മത് വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
നവംബർ 13, 14 (ശനി,ഞായർ ) തീയതികളിൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോട് ചേർന്നുള്ള ട്രിനിറ്റി സെന്ററിലാണ് (5810, Almeda Genoa Rd, Houston, TX- 77048) ടൂർണമെന്റ് നടക്കുന്നത്.
ഹൂസ്റ്റണിലും ഡാളസ്സിലുമുള്ള 12 പ്രമുഖ ടീമുകളാണ് ഈ വർഷത്തെ ടൂർണമെന്റിൽ മാറ്റുരക്കുന്നത്. വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫികളും ക്യാഷ് പ്രൈസുകളും വ്യക്തിഗത ട്രോഫികളും നൽകുന്നതാണ്.
ആദിയോടന്തം ആവേശം നിറഞ്ഞു നിൽക്കുന്ന ഈ ടൂര്ണമെന്റിലേക്കു ഹൂസ്റ്റണിലെ എല്ലാ കായികപ്രേമികളെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
റജി കോട്ടയം (സ്പോർട്സ് കോർഡിനേറ്റർ) – 832 723 7995
വിനോദ് വാസുദേവൻ (പ്രസിഡണ്ട്) – 832 528 6581
ജോജി ജോസഫ് (സെക്രട്ടറി) – 713 515 8432
മാത്യു കൂട്ടാലിൽ (ട്രഷറർ) -832 468 3322
റിപ്പോർട്ട് : ജീമോൻ റാന്നി