കുടുംബസഹായ നിധി കൈമാറി

കേരള ഗവണ്‍മെന്റ് പ്രസ്സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹിയും ഐഎന്റ്റിയുസി ജില്ലാ സെക്രട്ടറിയുമായിരുന്ന മുഹമ്മദ് ഇക്ബാലിന്റെ കുടുംബസഹായ നിധി സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കെപിസിസി ട്രഷറാറും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ വി.പ്രതാപ ചന്ദ്രന് നല്‍കി നിര്‍വഹിച്ചു. യൂണിയന്‍ ഭാരവാഹിയായ എ.ഹസനാണ് കുടുംബസഹായ നിധിസമാഹരണത്തിലേക്ക് ആദ്യ സംഭാവന നല്‍കിയത്.

കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.സുബോധന്‍, പിഎ സലീം എന്നിവരും ശ്രീകാര്യം മോഹനന്‍, കേരള ഗവണ്‍മെന്റ് പ്രസ്സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് യൂണിയന്റെ സംസ്ഥാന യൂണിറ്റ് നേതാക്കളായ ഷാജി കുര്യന്‍,അനില്‍കുമാര്‍, രഞ്ജിത്ത്, ഷാജിപോള്‍,സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു,

Leave Comment