സംസ്ഥാനത്ത് ദീർഘ നാളായി അടഞ്ഞുകിടക്കുന്ന സ്പെഷ്യൽ സ്‌കൂളുകളും ബഡ്സ് സ്‌കൂളുകളും തുറക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ശ്രീ. പി. കെ ബഷീർ എംഎൽഎ ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നു.
സംസ്ഥാനത്ത് ഏകദേശം 321 സ്പെഷ്യല്‍
സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതില്‍എന്‍.ജി.ഒ. കള്‍ നടത്തുന്ന സ്കൂളുകള്‍, ബഡ്സ് സ്കൂളുകള്‍, ദീനദയാല്‍ ഡിസേബിള്‍ഡ് റീഹാബിലിറ്റേഷന്‍ സ്കീം (ഡി.ഡി.ആര്‍.എസ്) ഗ്രാന്‍റ് ലഭിക്കുന്ന സ്കൂളുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ
പ്രതിരോധശേഷി കുറവാകാന്‍
സാധ്യതയുള്ളതിനാലും വാക്സിനേഷന്‍
കിട്ടിയിട്ടില്ലാത്തതിനാലും സാമൂഹ്യ അകലം
പാലിക്കുക, മാസ്ക് ധരിക്കുക, സാനിട്ടൈസ്
ചെയ്യുക എന്നീ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍
ഒട്ടും തന്നെ വീഴ്ച വരാതെ ആവശ്യമായ
മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.
ഇത്തരത്തില്‍ പകുതിയോളം സ്കൂളുകളില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
ആയതിനാല്‍ ഹോസ്റ്റല്‍ തുറന്നു
പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും
ഒരുക്കേണ്ടതായിട്ടുണ്ട്.
കോവിഡ് പൂര്‍ണമായും നിയന്ത്രണ
വിധേയമാകാത്ത സാഹചര്യം നില
നിന്നിരുന്നതിനാലാണ് പകുതി കുട്ടികള്‍
വരുന്ന തരത്തില്‍ സ്കൂളുകള്‍ തുറന്നു
പ്രവര്‍ത്തിച്ചത്.
ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനം നിരീക്ഷിച്ച
ശേഷം മാത്രമായിരിക്കും എല്ലാ കുട്ടികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടു സാധാരണ
രീതിയിലേക്ക് മാറ്റുന്നത്.
ആ ഘട്ടത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്കൂളുകള്‍ തുറക്കുന്ന കാര്യവും
പരിഗണിക്കുന്നതായിരിക്കും.