ഫോമാ മാഗസിന്‍ അക്ഷരകേരളം കേരള പിറവി ദിനത്തില്‍ മലയാളത്തിന് സമര്‍പ്പിച്ചു. – (ഫോമാ ന്യൂസ് ടീം

Spread the love

Picture

ഫെഡറേഷന്‍ ഓഫ് മലയാളി അസോസ്സിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ പ്രഥമ മാഗസീനായ ‘അക്ഷകേരളത്തിന്റെ’ പ്രകാശന കര്‍മ്മവും കേരള പിറവി ദിനാഘോഷവും ഒക്ടോബര്‍ 31 ന് ഈസ്റ്റേണ്‍ സമയം വൈകിട്ട് 9:00 ന് (ഇന്‍ഡ്യന്‍ സമയം നവംബര്‍ 1-ന് രാവിലെ 6:30-ന്) നടന്നു.

ചീഫ് എഡിറ്റര്‍ തമ്പി ആന്റണിയുടെ കൈകളില്‍ നിന്നും മാസികയുടെ ഓണ്‍ലൈന്‍ കോപ്പി ഏറ്റുവാങ്ങി കവി, ചിത്രകാരന്‍, വിവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന കെ ജയകുമാര്‍ ഐഎഎസ് പ്രമുഖ സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസ്സിക്ക് നല്കിക്കൊണ്ട് അക്ഷരകേരളം മലയാളികള്‍ക്കായി സമര്‍പ്പിച്ചു.

ഈ കാലഘട്ടത്തില്‍ പ്രവാസികള്‍ക്കിടയില്‍ ആവശ്യംവേണ്ട മലയാള ഭാഷയുടെ പ്രാധാന്യം എടുത്തുപറഞ്ഞു കൊണ്ട് മലയാളത്തില്‍ നിന്നും അകന്നു പോകുന്ന പുതിയ തലമുറയെ തിരികെ കൊണ്ടുവരുവാന്‍ അമേരിക്കന്‍ മലയാളികള്‍ പ്രത്യേകിച്ച് ഫോമാ മുന്‍കയ്യെടുക്കണമെന്നും നേതൃത്വം നല്കണമെന്നും കെ. ജയകുമാര്‍ ഉത്ഭോദിപ്പിച്ചു.

കേരള പിറവി ദിനത്തില്‍ മലയാളികള്‍ക്കുള്ള ഫോമായുടെ സമ്മാനമാണ് ‘അക്ഷരകേരളം’ എന്ന് ബ്ലെസ്സി തന്റെ ആശംസാ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ എഴുത്ത് മാസികയുടെ മാനേജിങ്ങ് എഡിറ്ററായ റവ. ഡോ. ബിനോയ് പിച്ചളക്കാട്ട് എസ്.ജെ മുഖ്യ അധിഥി ആയിരുന്നു.

ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ സ്വാഗതം ആശംസിച്ചു ഫോമാ ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, മാനേജിങ്ങ് എഡിറ്റര്‍ സൈജന്‍ കണിയോടിക്കല്‍, കണ്ടന്റ് എഡിറ്റേഴ്‌സ് ബൈജു പകലോമറ്റം, ബാബു ദേവസ്സ്യ, ലിറ്റററി എഡിറ്റേഴ്‌സ് പ്രിയ ഉണ്ണികൃഷ്ണന്‍, സോയ നായര്‍, സജീവ് മാടമ്പത്ത്, ന്യൂസ് എഡിറ്റേഴ്‌സ് റോയ് മുളങ്കുന്നം, സൈമണ്‍ വാളാച്ചേരില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും കണ്ടന്റ് എഡിറ്റര്‍ സണ്ണി കല്ലൂപ്പാറ കൃതജ്ഞ പ്രകശിപ്പിക്കുകയും ചെയ്തു.

Picture2

അക്ഷരകേരളത്തിന്റെ അടുത്ത ലക്കം ഡിസംബറില്‍ പ്രസിദ്ധീകരിക്കുമെന്നും ആയതിലേക്ക് കഥ, കവിത, ആനുകാലിക ലേഖനങ്ങള്‍, മറ്റ് കൃതികള്‍ കൂടാതെ പരസ്യം എന്നിവ പ്രസിദ്ധീകരിക്കുവാന്‍ തല്പര്യമുള്ളവര്‍ നവംബര്‍ 20നു മുന്‍പായി ളീാമമാമഴമ്വശില@ഴാമശഹ.രീാ ലേക്ക്അയക്കുവാന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

അക്ഷരകേരളത്തിന്റെ ആദ്യപ്രതി ഫോമയുടെ വെബ്ബ്‌സൈറ്റിലും, മാഗ്സ്റ്ററിലും ലഭ്യമാണ്.

https://online.pubhtml5.com/eojf/xvvk/#p=1

https://www.magzter.com/US/Federation-of-Malayalee-Asosciations-of-Americas/Aksharakeralam/Culture/

Author

Leave a Reply

Your email address will not be published. Required fields are marked *