ടൊറന്റോ: കാനഡയിലെ അന്‍പതോളം മലയാളി സംഘടനകളുടെ കൂട്ടായ്മയായ കനേഡിയന്‍ ഐക്യവേദി (NFMAC) കേരളപിറവിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി രത്ന അവാര്‍ഡിന് ടൊറന്റോയിലെ ഡോ. നിഗില്‍ ഹാറുണ്‍ അര്‍ഹനായി.
സജീവ് കോയ,ഡോ സിജു ജോസഫ് , ലീവിന് സാം, എബ്രഹാം ഐസ്സക്, മനോജ് ഇടമന, പ്രസാദ് നായര്‍ കുര്യന് പ്രക്കാനം എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയ കമ്മറ്റി അംഗങ്ങള്‍. അര്‍ഹിക്കുന്ന വ്യക്തിക്ക് ആദ്യ അംഗീകാരം നല്കാന് സാധിച്ചതില്‍ അവാര്‍ഡ് സെലക്ഷന് കമ്മറ്റി സന്തുഷ്ടി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് കുര്യന് പ്രക്കാനം അറിയിച്ചു.
സമിതിക്ക് മുന്നിലെത്തിയ അഞ്ചു നോമിനേഷനില്‍ നിന്നാണ് അവാര്‍ഡ് സെലക്ഷന് കമ്മറ്റി ഡോ നിഗില്‍ ഹാറൂണിനെ തിരഞ്ഞെടുത്തത്
കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ കനേഡിയന്‍ മലയാളി ഐക്യവേദിയുടെ (NFMAC) ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ ആയി ആണു നടത്തപ്പെട്ടത്.. നവംബര്‍ ആറിന് രവിലെ പതിനൊന്നു മണിക്ക് ആയിരുന്നു കേരളി പിറവി ആഘോഷങ്ങള്‍ നടന്നതെന്നൂ NFMAC ജെനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ അറിയിച്ചു. കാനഡയിലെ ചെറുതും വലുതുമായ അന്പത്തോളം സംഘടനകളുടെ കൂട്ടായ്മയാണ് നാഷണല്‍ ഫെഡെറേഷന്‍ ഓഫ് മലയാളീ അസ്സോസ്സിയേഷന്‍ ഇന്‍ കാനഡ (NFMAC).
ഗോവ ഗവര്‍ണര്‍ പി എസ് ശ്രീശരന്‍ പിള്ള , മന്ത്രി കമല്‍ ഖേര, മേയര്‍ പ്യാട്രിക് ബ്രൌണ്‍ , ഇന്‍ഡ്യന്‍ കോണ്‍സില്‍ ജെനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ , റൂബി സഹോത്ത എം പി , സോണിയ സിന്ധു എം പി , ഒന്റാരിരോ ട്രസ്റ്റീ ബോര്‍ഡ് പ്രസിഡെന്റ് പ്രബ്മീറ്റ് സിങ് സര്‍ക്കാരിയ എം പി പി , ദീപക് ആനന്ദ് എം പി പി , അമര്ജൊത് സന്ധു എം പി പി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
കനേഡിയന്‍ ഐക്യവേദി പ്രസിഡെന്റ് കുര്യന് പ്രക്കാനം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐക്യവേദി ജെനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ സ്വാഗതവും നാഷണല്‍ വൈസ് പ്രസിഡെന്റ് അജൂ പീലിപ്പ് നന്ദിയും പ്രകാശിപ്പിച്ചു. നാഷണല്‍ സെക്രട്ടറിമാരായ ജോജി തോമസ് ,മനോജ് ഇടമന , ജോണ്‍ കെ നൈനാന് ,സജീബ് കോയ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍ ആയ സന്തോഷ്, മോന്‍സി തോമസ്, തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു