അവശകായികതാര പെന്‍ഷന്‍ – സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു

Spread the love

ജീവിത ക്ലേശമനുഭവിക്കുന്ന മുന്‍ കായികതാരങ്ങള്‍ക്ക്, അവശ കായികതാര പെന്‍ഷന്‍ നല്‍കുന്ന പദ്ധതി പ്രകാരം പെന്‍ഷന്‍ നല്‍കാനുള്ള 2020-21 വര്‍ഷത്തേക്കുള്ള അപേക്ഷ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ക്ഷണിച്ചു..

കായികരംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയവരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരും അന്തര്‍ജില്ലാ/സംസ്ഥാനതല സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുത്ത് ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനങ്ങള്‍ നേടിയവരും ആയിരിക്കണം അപേക്ഷകര്‍.

പ്രതിവര്‍ഷ വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ആകരുത് . കായികരംഗത്ത് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകള്‍, വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ചിട്ടുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ നവംബര്‍ 30 ന് മുമ്പായി ലഭിക്കത്തക്ക വിധം അപേക്ഷിക്കണം. അപേക്ഷയുടെ പകര്‍പ്പ് സെക്രട്ടറി, ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, പൈനാവ്.പി.ഒ എന്ന വിലാസത്തിലും നല്‍കേണ്ടതാണ്. നവംബര്‍ 30 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷ ഫോറങ്ങളും വിശദവിവരങ്ങളും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലും കേരളാ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലും ലഭ്യമാണ്. കളരിപ്പയറ്റ് അഭ്യാസികള്‍ അന്തര്‍ ജില്ലാ/സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തവരെ പരിഗണിക്കും. ഫോണ്‍- 04862-232 499

Author

Leave a Reply

Your email address will not be published. Required fields are marked *