അനി ഗോപിനാഥ് ടെസ്റ്റ്ഹൗസ് ഗ്രൂപ്പിന്റെ പുതിയ സി.ഇ.ഒ

Spread the love

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് കമ്പനിയായ ടെസ്റ്റ്ഹൗസ് ഗ്രൂപ്പിന്റെ സി.ഇ.ഓ ആയി അനി ഗോപിനാഥ് ചുമതലയേറ്റു. കമ്പനിയുടെ ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം തൻ്റെ പുതിയ പദവിയിലും മികവുറ്റ പ്രകടനം കാഴ്ചവെക്കാനൊരുങ്ങുകയാണ്.

ടെസ്റ്റ്ഹൗസിൻറെ തുടക്കം മുതൽ തന്നെ നിർണായകമായ പങ്കു വഹിച്ചിരുന്ന അനി ഗോപിനാഥ്, കമ്പനിയുടെ യു.കെ പ്രവർത്തനങ്ങളുടെയും, ആഗോള പ്രോജക്റ്റ് ഡെലിവറിയുടെയും ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. 25 വർഷത്തെ പ്രവർത്തന പരിചയമുള്ള അനി ഗോപിനാഥ്, ഫോർച്യൂൺ 100 സ്ഥാപനങ്ങളുമായുള്ള കമ്പനിയുടെ ശ്രദ്ധേയമായ കരാറുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.

നൂതന രീതികളിലൂടെയും , ആധുനിക സാങ്കേതികവിദ്യകളിലൂടെയും മികച്ച ഉപഭോക്തൃ അനുഭവങ്ങൾ നൽകുന്ന ലോകത്തെ മുൻനിര ബ്രാൻഡുകളിലൊന്നായി ടെസ്റ്റ്ഹൗസിനെ നയിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നും, സുസ്ഥിരമായ വളർച്ച മുന്നിൽ കണ്ടുകൊണ്ട് വരും വർഷങ്ങളിൽ 7,000 ജീവനക്കാരുള്ള ഒരു സ്ഥാപനമായി മാറാനാണു പദ്ധതിയെന്നും അനി ഗോപിനാഥ് അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്  :  ASHA MAHADEVAN (Account Executive)

 

Author

Leave a Reply

Your email address will not be published. Required fields are marked *