ഭീതിയുണർത്തുന്ന രംഗങ്ങളുമായി “ഭയം” ട്രെയ്‌ലർ ജനങ്ങൾക്കിടയിലേക്ക്

Spread the love

ലൈവ് അനുഭവം ബസ് സ്റ്റോപ്പിലും.

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളത്തിലെ ഏറ്റവും പുതിയ ഹൊറര്‍ ത്രില്ലര്‍ ഷോ ‘ഭയം’ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി മുന്നേറുകയാണ്. പരിപാടിയുടെ ഭാഗമായി അടുത്ത ദിവസങ്ങളിൽ കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത്, ഇടപ്പള്ളി ബസ് സ്റ്റോപ്പിൽ പ്രദർശിപ്പിച്ച പേടിപ്പെടുത്തുന്ന ഭയത്തിലെ ദൃശ്യങ്ങൾ ജനങ്ങൾക്കിടയിൽ കൗതുകമുണർത്തി. ആരാധകർ അക്ഷമരായി കാത്തിരുന്ന ഭയത്തിനു പ്രതീക്ഷകൾക്കപ്പുറമുള്ള ഹൊറർ ത്രില്ലർ എഫക്ട് നൽകാൻ കഴിഞ്ഞിരുന്നു. അതേ പ്രതീതി ബസ് സ്റ്റോപ്പിലും സൃഷ്ടിക്കുവാൻ പ്രദർശിപ്പിച്ച ചെറു വീഡിയോയിലൂടെ സാധിച്ചു. ഭയത്തിനു പിന്നിലെ പ്രമേയത്തെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഈ നൂതനാശയം ഏറെ പ്രേക്ഷകശ്രദ്ധ നേടി.

ഇടപ്പള്ളി ബസ് സ്റ്റോപ്പിൽ പ്രദർശിപ്പിച്ച പേടിപ്പെടുത്തുന്ന “ഭയം” വീഡിയോ കണ്ട് കൗതുകത്തോടെ മിഴിച്ചു നിൽക്കുന്ന ജനങ്ങളെയും ഇപ്പോൾ പുറത്തിറങ്ങിയ വിഡിയോയിൽ കാണാം. പ്രിയതാരങ്ങളായ ധന്യ മേരി വർഗീസ്, ഗൗരി കൃഷ്ണൻ, റനിഷ റഹ്മാൻ, അമൃത നായർ, അങ്കിത വിനോദ്, മേഘ മാത്യു, അമൃത സാജു, ശിൽപ മാർട്ടിൻ, അരുന്ധതി നായർ, കരോളിൻ ആൻസി എന്നിവരാണ് ഭീതിയും ആകാംഷയും ഉണര്‍ത്തുന്ന വേറിട്ട കാഴ്ചകളുമായെത്തുന്ന ഭയത്തിലെ മത്സരാർഥികൾ. നന്മയുണ്ടെങ്കിൽ അവിടെ തിന്മയുടെ ശക്തിയും ഉണ്ടാകുമെന്നാണ് “ഭയം” പറഞ്ഞു വെക്കുന്നത്. സ്ഥിരം കാഴ്ച്ചകളില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷകരുടെ കാഴ്ചയില്‍ നിറം ചാലിക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകളുമായെത്തുന്ന ജനപ്രിയ വിനോദ ചാനലായ സീ കേരളത്തിൽ ഈ പെൺപടപ്പുറപ്പാട് തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി 10 മണിക്കാണ് സംപ്രേഷണം ചെയ്യുന്നത്.

റിപ്പോർട്ട്  :   Anju V (Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *