മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം ഇന്ന് രാവിലെ 10 മണി മുതൽ വിഥിൻഷോ സെൻറ്.ജോൺസ് സ്കൂൾ ഹാളിൽ നടക്കും. എം.എം.സി.എ പ്രസിഡൻറ് ആഷൻ പോൾ ഉദ്ഘാടനം നിർവ്വഹിക്കും. സെക്രട്ടറി ജയൻ ജോൺ സ്വാഗതം ആശംസിക്കും. ട്രഷറർ പ്രദീപ് നായർ നന്ദി പ്രകാശിപ്പിക്കും.
കുട്ടികൾക്കായി മത്സരങ്ങളും, ഗെയിമുകളും തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന മാജിക് ക്യൂൻൻ്റീൻ അവതരിപ്പിക്കുന്ന ഫൺ & മാജിക് പരിപാടികളോടെ ശിശുദിനാഘോഷ പരിപാടികൾക്ക് സമാപനം കുറിക്കും.
ശിശുദിനാഘോഷങ്ങൾക്ക് വൈസ് പ്രസിഡൻറ് ജിസ്മി അനിൽ, ജോയിൻ്റ് സെക്രട്ടറി സുമേഷ് അച്ചുതൻ, കൾച്ചറൽ കോർഡിനേറ്റർമാരായ ഷൈജ സ്റ്റീഫൻ, റിയാ മേരി, കമ്മിറ്റിയംഗങ്ങളായ അലക്സ് വർഗ്ഗീസ്, സാബു പുന്നൂസ് തുടങ്ങിയവർ നേതൃത്വം നൽകും.
പരിപാടി നടക്കുന്ന സ്കൂളിൻ്റെ വിലാസം:-
St. Johns Catholic School,
Woodhouse Lane,
Benchil,
Wythenshawe,
Manchester,
M22 9NW.