കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍ റവ. ഡോ. മാത്യു പായിക്കാട്ട് പ്രസിഡന്റ്

കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍
റവ. ഡോ. മാത്യു പായിക്കാട്ട് പ്രസിഡന്റ്
റവ. ഡോ. ജോസ് കുറിയേടത്ത് സെക്രട്ടറി

കൊച്ചി: കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി റവ. ഡോ. മാത്യു പായിക്കാട്ട് (അമല്‍ജ്യോതി കോളജ് ഓഫ് എഞ്ചിനീയറിംഗ്, കാഞ്ഞിരപ്പള്ളി), സെക്രട്ടറിയായി റവ. ഡോ. ജോസ് കുറിയേടത്ത് സിഎംഐ (രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, കൊച്ചി), വൈസ് പ്രസിഡന്റായി റവ. ഫാ. ജോണ്‍ വിളയില്‍ (മാര്‍ ബസേലിയോസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. ഫാ. റോയി വടക്കന്‍ (ജ്യോതി എഞ്ചിനീയറിംഗ് കോളജ് തൃശൂര്‍) ട്രഷററായും ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട് (ആല്‍ബര്‍ട്ടൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, കൊച്ചി) ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

മോണ്‍. വില്‍ഫ്രഡ് ഇ. (മരിയന്‍ എഞ്ചിനീയറിംഗ് കോളജ് കഴക്കൂട്ടം, തിരുവനന്തപുരം), മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍ (സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, ചൂണ്ടച്ചേരി, പാല), മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ (വിശ്വജ്യോതി, കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, മൂവാറ്റുപുഴ), ഫാ. ജോര്‍ജ് പാറമേന്‍ (സഹൃദയ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, ഇരിങ്ങാലക്കുട), റവ. ഡോ. റ്റോമി ജോസഫ് പടിഞ്ഞാറേവീട്ടില്‍ (ലൂര്‍ദ്ദ്‌സ് മാതാ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം), ഫാ. ജെയിംസ് ചെല്ലങ്കോട്ട് (വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ്, ചെമ്പേരി, കണ്ണൂര്‍), ഫാ. മാത്യു അറേക്കളം സിഎംഐ (കാര്‍മ്മല്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, ആലപ്പുഴ), ഫാ. ജോണ്‍ പാലിയക്കര സിഎംഐ (ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിംഗ്, ഇരിങ്ങാലക്കുട) ഫാ. ജോര്‍ജ് റബയ്‌റോ (ബിഷപ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്ലം) എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് സമിതിയും രൂപീകരിച്ചു.

വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമങ്ങളെക്കുറിച്ചും സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും അസോസിയേഷന്‍ എക്‌സികൂട്ടീവ് സെക്രട്ടറി ഷെവ.അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിശദീകരിച്ചു.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഈടുറ്റ സംഭാവനകള്‍ കാലങ്ങളായി തുടരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കാതെ പ്രോത്സാഹനം നല്‍കുന്ന സമീപനം സര്‍ക്കാരും യൂണിവേഴ്‌സിറ്റികളും സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

റവ.ഡോ. മാത്യു പായിക്കാട്ട്
പ്രസിഡന്റ്
മൊബൈല്‍: 9544494704

Leave a Reply

Your email address will not be published. Required fields are marked *