കൊച്ചി: 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ബജാജ് അലയന്‍സ് ലൈഫ്’സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ്’ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ കഴിവുള്ള വ്യക്തികളെ കണ്ടെത്തി, അവരുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ് എന്ന പേരിലുള്ള നവീന സംരംഭം രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഗായകന്‍, സംഗീതജ്ഞന്‍, ഗാനരചയിതാവ്, സംവിധായകന്‍, നൃത്തസംവിധായകന്‍, ഛായാഗ്രാഹകന്‍, സെറ്റ്ഡയറക്ടര്‍, ഡാന്‍സര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനുമുള്ള പ്ലാറ്റ്ഫോമാണ് ബജാജ് അലയന്‍സ് ലൈഫ് വാഗ്ദാനം ചെയ്യുന്നത്. തങ്ങളുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ ആഗ്രഹമുള്ള 45 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ബജാജ് അലയന്‍സ് ലൈഫ്.കോം എന്ന വെബ്സൈറ്റില്‍ എന്‍ട്രികള്‍അയക്കാം.
ലഭിക്കുന്ന എല്ലാ എന്‍ട്രികളും വിദഗ്ധര്‍ വിലയിരുത്തിയ ശേഷം ഷോര്‍ട്ട്‌ലിസ്റ്റ് തയ്യാറാക്കും. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഭിഷേക് അറോറ, ഹിമാന്‍ഷു തിവാരി, അഭിരുചിചാന്ദ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ ബോളിവുഡ് താരങ്ങള്‍ അവരുടെ പ്രതിഭ മിനുക്കിയെടുക്കാന്‍ ഓരോ ഘട്ടത്തിലും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വീഡിയോയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളില്‍ അവരോടൊപ്പം പങ്കാളികളാവുകയും ചെയ്യും. ബോളിവുഡില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യമായ കഴിവുകളുള്ള താരങ്ങളായിരിക്കും ഓരോ ഉപദേശകരും. മുംബൈയിലായിരിക്കും ഷോര്‍ട്ട്‌ലിസ്റ്റ്‌ചെയ്തവര്‍ക്കുള്ള പരിശീലനം. തുടര്‍ന്ന ്‌തെരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന സ്വന്തം സംഗീത വീഡിയോ സൃഷ്ടിക്കണം. പ്രതിഭകളുടെ കഴിവ്് രാജ്യത്തുടനീളം എത്തിക്കുന്നതിന് ഈ മ്യൂസിക്‌വീഡിയോ ജനപ്രിയ പ്ലാറ്റ്ഫോമുകളിലൂടെയും കമ്പനി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളിലൂടെയും ബജാജ് അലയന്‍സ് ലൈഫ് പ്രചരിപ്പിക്കും.
റിപ്പോർട്ട് : Aishwarya