ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

അഞ്ച് പതിറ്റാണ്ട് കാലം വരികളില്‍ തേനും വയമ്പും ചാലിച്ച് മലയാളികളെ പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ നൊമ്പരവും സമ്മാനിച്ച പ്രിയ കവിയും ഗാനരചയിതാവുമായിരുന്നു ബിച്ചുതിരുമല. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി തുടങ്ങി എആര്‍ റഹ്‌മാന്‍ വരെയുള്ള സംഗീത പ്രതിഭകളോടൊപ്പം പ്രവര്‍ത്തിച്ച ബിച്ചു തിരുമല സിനിമാ ഗാനശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. അദ്ദേഹത്തിന്റെ വിയോഗം നികത്താന്‍ കഴിയുന്നതല്ലെന്നും സുധാകരന്‍ പറഞ്ഞു.

Leave Comment