പത്തനംതിട്ട: കോവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍ വനിതാ ശിശു വികസന-ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രണ്ടു കൂട്ടികള്‍ക്കായി മൂന്നു ലക്ഷം രൂപം വീതം സര്‍ക്കാര്‍ ട്രഷറി സേവിംഗ്സ് അക്കൗണ്ടില്‍ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചതിന്റെ രേഖ കുട്ടികളുടെയും അവരുടെ നിലവിലുള്ള രക്ഷിതാവിന്റെയും സാന്നിധ്യത്തില്‍ മന്ത്രി വീണാ ജോര്‍ജ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീതാ ദാസിന് കൈമാറി.
മാതാപിതാക്കള്‍ അല്ലെങ്കില്‍ നിലവിലുള്ള ഏകരക്ഷിതാവ് കോവിഡ് മൂലം മരണപ്പെടുന്ന സാഹചര്യത്തിലാണ് ഈ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ധനസഹായ ലഭ്യമാകുക. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ ഫിക്സഡ് ഡെപ്പോസിറ്റായി തുക നിക്ഷേപിക്കുകയും 18 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൈമാറും. കൂടാതെ പ്രതിമാസം 2000 രൂപ വീതം ഈ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റ് ജീവനോപാധികള്‍ക്കുമായി അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും.