ഡാലസ് കേരള അസോസിയേഷൻ സാംസ്കാരിക സമ്മേളനം ഡിസംബർ 11 ശനി:ഡോക്ടർ എൻ വി പിള്ള മുഖ്യാതിഥി

Spread the love

ഗാർലാൻഡ് :ഡാളസ് കേരള അസോസിയേഷനും ഇന്ത്യാ കൾച്ചറിൽ ആൻഡ് എഡ്യൂക്കേഷൻ സെൻറർ സംയുക്തമായി ഡാളസിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കുന്നു.

ഡിസംബർ 11 ശനിയാഴ്ച 3 30ന് ഗാർലാൻഡിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി അമേരിക്കയിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ഡോക്ടർ എം .വി പിള്ള പങ്കെടുക്കും.
സാമൂഹ്യ പ്രതിബന്ധത നഷ്ടമാകുന്ന സാമൂഹ്യ മാധ്യമങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ എൻ വി പിള്ള പ്രബന്ധമവതരിപ്പിക്കും .തുടർന്നു ചർച്ചക്ക് അവസരമുണ്ടായിരിക്കും സാംസ്കാരിക സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്
അനശ്വരം മാമ്പിള്ളി 203 400 9266, 214 997 1385

Author

Leave a Reply

Your email address will not be published. Required fields are marked *