ദിശാബോധം നഷ്ടപ്പെട്ട സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്നത് ക്രിസ്തു: മാർ പീലക്സിനോസ് എപ്പിസ്കോപ്പ

Spread the love

ഡാളസ് :- ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന, ഭയത്തിന് അടിമയായിക്കഴിയുന്ന സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്ന ദൈവസാന്നിധ്യമാണ് ക്രിസ്തുവെന്നും ആ ക്രിസ്തുവായ ദിവ്യനക്ഷത്രത്തെ കണ്ടു യാത്ര ചെയ്യുന്നതിനുള്ള ആഹ്വാനമാണ് ക്രിസ്തുമസ്സിലൂടെ നമുക്കു ലഭിക്കുന്നതെന്നും നോർത്ത് അമേരിക്ക – യൂറോപ്പ് മർത്തോമ്മാ ഭദ്രാസനാധിപൻ റൈറ്റ് റെവ.ഡോ. ഐസക്ക് മാർ പീലിക്സിനോസ് എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു.

ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക്ക് ചർച്ചിൽ ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് ഡാളസ്സ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 43 – മത് സംയുക്ത ക്രിസ്തുമസ്സ് പുതുവൽസര ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു ക്രിസ്തുമസ്സ് സന്ദേശം നൽകുകയായിരുന്നു തിരുമേനി.

അപ്രതീക്ഷിത ദൈവീക ഇടപെടൽ ജീവിതത്തിൽ സംഭവിക്കുമ്പോൾ എന്തുകൊണ്ട് ദൈവമേ എന്നു ചോദിച്ചു പോകുന്നതു സ്വാഭാവികമാണ് നഗ്നനേത്രങ്ങൾക്കു Picture3

ആദൃശ്യമായ വൈറസ് ഒന്നര വർഷത്തിലധികം മനുഷ്യനെ ഭയത്തിന്റെ അടിമയാക്കി മാറ്റിയപ്പോൾ സമാധാനവും അനുഭവിക്കുന്ന മനുഷ്യരായി നമ്മെ രൂപപ്പെടുത്തിയത് ആട്ടിടയൻമാർക്ക് ദൈവ ദൂതൻമാർ നൽകിയ ‘ഭയപ്പെടേണ്ട സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങം അറിയിക്കുന്നു ‘ Picture

എന്ന പ്രത്യാശയുടെയും സമാധാനത്തിന്റെ സന്ദേശം നാം മറന്നു പോകരുതെന്ന് തിരുമേനി ഓർമ്മിപ്പിച്ചു. ക്രിസ്തുവിനെ ലക്ഷ്യം വെച്ചു മുന്നേറുമ്പോൾ ഭയം നീങ്ങും , ആകുല ചിന്ത മാറും, നമ്മുടെ വഴി നേരായി കാണപ്പെടുമെന്നും തിരുമേനി പറഞ്ഞു. സി.എസ്. ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ആണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചത്.

Picture

ഡാളസ്സിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നുള്ള ഗായകസംഘങ്ങൾ ക്രിസ്തുമസ്സ് ഗാനങ്ങൾ ആലപിച്ചു. റവ.ജി ജോ ജോൺ എബ്രഹാം , ഫാ.ജേക്കബ് ക്രിസ്റ്റി, അലക്സാണ്ടർ , ബിനു ചെറിയാൻ ജോൺ തോമസ്, ഫാ.ബിനു തോമസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. ഡിസംബർ 5 ന് സപ്തതി ആഘോഷിക്കുന്ന തിരുമേനിക്ക് കെ സി. ഇ . എഫ് ജന്മദിനാശംസകൾ നേർന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *