തിരുവനന്തപുരം: സംസ്ഥാനത്തു വാക്‌സിന്‍ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവന്‍കുട്ടി. വാക്‌സിന്‍ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ എണ്ണം 1,707 ആണ്. ഇതില്‍ 1,495 പേര്‍ അധ്യാപകരും 212 പേര്‍ അനധ്യാപകരുമാണ്.
എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1,066 അധ്യാപകരും 189 അനധ്യാപകരും വാക്‌സിന്‍ എടുത്തിട്ടില്ല. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 200 അധ്യാപകരും 23 അനധ്യാപകരും വാക്‌സിന്‍ എടുക്കേണ്ടതുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 229 അധ്യാപകര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മറ്റ് ഓഫീസ് ജീവനക്കാര്‍ക്കും ആഴ്ചയില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. രോഗങ്ങള്‍, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം വാക്‌സിന്‍ എടുക്കാത്തവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.