ശിശുമരണം; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്‍പ്പി ഡോ.ബി ആര്‍ അംബേദ്ക്കറുടെ 65-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് അംബേദ്ക്കറുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ആരോഗ്യമന്ത്രിയുടെ സന്ദര്‍ശന സമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറെ മാറ്റിനിര്‍ത്തിയത് സ്വാര്‍ത്ഥ താല്‍പ്പര്യത്തിന് വേണ്ടിയാണ്. യുഡിഎഫ് സംഘം ശിശുമരണം നടന്ന ഊരുകളിലെത്തുന്നതിന് മുന്‍പ് ആരോഗ്യമന്ത്രിക്ക് സന്ദര്‍ശനം നടത്താനായിരുന്നു തിടുക്കം. അതിന് വേണ്ടി ബോധപൂര്‍വം അട്ടപ്പാടി നോഡല്‍ ഓഫീസറെ മാറ്റി.ഇത് തെറ്റായ നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന്‍,ജനറല്‍ സെക്രട്ടറിമാരായ ജി.സുബോധന്‍,ജിഎസ് ബാബു,ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍,നിര്‍വാഹക സമിതി അംഗങ്ങളായ ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്, നേതാക്കളായ എം വിന്‍സന്റ് എംഎല്‍എ, പന്തളം സുധാകരന്‍, കമ്പറ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment