വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ ഇതുവരെ പതിനാറു സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.റോഷിലി വലന്‍സ്‌ക്കി ദിസ് വിക്കില്‍ ഇന്ന് നടത്തിയ ആഭിമുഖത്തില്‍ അറിയിച്ചു. മാത്രമല്ല ഒമിക്രോണ്‍ കേസ്സുകള്‍ ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഇപ്പോള്‍ കോവിഡ് 19 നു ന്ല്‍കുന്ന കോവിഡ് വാക്‌സിന്‍ ഒമിക്രോണെ പ്രതിരോധിക്കുന്നതില്‍ എത്രമാത്രം ഫലപ്രദമാണെന്ന് വ്യക്തമല്ലെന്നും ഡയറക്ടര്‍ പറഞ്ഞു.
അമേരിക്കയില്‍ ഇപ്പോള്‍ പ്രതിദിനം 100,000 കേസ്സുകള്‍ കണ്ടെത്തുന്നുണ്ടെന്നും ഇതില്‍ 99 ശതമാനവും ഡെല്‍റ്റാ വേരിയന്റാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ഡല്‍റ്റാ വേരിയന്റിനേക്കാള്‍ ഇരട്ടി വ്യാപനശക്തിയുള്ളതാണ്, അടുത്ത ആറുമാസത്തിനുള്ളില്‍ എന്തും സംഭവിക്കുമെന്നും പറയാന്‍ കഴിയില്ലെന്നും ഡയറക്ടര്‍ പറഞ്ഞു. പുതിയ വൈറസിനോട് യുദ്ധം ചെയ്യുന്നതിന് ഒരോരുത്തരും അവരുടെ പ്രതിരോധ ശക്തിവര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും, പൂര്‍ണ്ണ സിംഗിള്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധമെന്നും ഡയറക്ടര്‍ ഉദ്‌ബോധിപ്പിച്ചു.
ഒമിക്രോണിനെതിരായ ബൂസ്റ്റര്‍ ഡോസ് അടുത്ത വര്‍ഷത്തോടെ പുറത്തിറക്കാന്‍ കഴിയുമെന്ന് മെഡേണ പ്രസിഡന്റ് സ്റ്റീഫന്‍ ഹോഗ് അറിയിച്ചതായും ഡയറക്ടര്‍ പറഞ്ഞു.