കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് 2021 ഡിസംബർ 11 ശനിയാഴ്ച

Spread the love

കാൽഗറി: കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് 2021 ഡിസംബർ 11 ശനിയാഴ്ച വൈകുന്നേരം 7:00 PM (MST) പള്ളിയിൽ നടത്തപ്പടുന്നതാണ്. തത്സമയം തന്നെ പ്രോഗ്രാമിന്റെ ലൈവ് കാൽഗറി പള്ളിയുടെ YouTube ചാനൽ വഴിയും കാണാവുന്നതാണ്. ആൽബെർട്ട കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സർവീസ് നടത്തപ്പെടുന്നത്.

കാൽഗറി ആംഗ്ലിക്കൻ ഭദ്രാസന അധിപൻ ആർച്ച്ബിഷപ്പ് ഗ്രെഗോറി കേർ-വിൽ‌സൺ മുഖ്യ അതിഥിയായി പങ്കെടുത്ത്‌ സന്ദേശം നൽകുകയും ചെയ്‌യുന്നതായിരിക്കും. കാൽഗറി ഇടവക കൊയർ മെംബേർസ് നേതൃത്വം നൽകുന്ന കരോൾ സംഗീത വിരുന്നും മറ്റു സ്പെഷ്യൽ പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്.

കാൽഗറി മാർത്തോമാ ഇടവക യൂട്യൂബ് ചാനൽ: www.youtube.com/channel/UCbtWo_38hkh8eJJ5yi9VR2Q

വാർത്ത അയച്ചത്: ജോസഫ് ജോൺ കാൽഗറി

Author

Leave a Reply

Your email address will not be published. Required fields are marked *