ക്ലോത്ത് കളക്ഷൻ ഡ്രൈവ് ആരംഭിച്ചു

Spread the love

അങ്കമാലി : ലിയോ ഡിസ്ട്രിക് 318 D യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്ലോത്ത് കളക്ഷൻ ഡ്രൈവ് ആരംഭിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഡ്രൈവിലൂടെ ശേഖരിക്കുന്ന വസ്ത്രങ്ങൾ തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ നിർധനരായ കുടുംബങ്ങൾക്ക് കൈമാറാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അങ്കമാലി അഡ്ലസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ ജോർജ് മൊറേലി, ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ ഡയറക്ടർ ലയൺ വി പി നന്ദകുമാറിന് കൈമാറികൊണ്ട് പദ്ധതിയുടെ ഔദ്യോഗികമായ വിതരണോൽഘാടനം നടത്തി. കുട്ടികളിൽ സേവനമനോഭാവം വളർത്തിയെടുക്കാനായി ലയൺസ് ക്ലബ്ബിന്റെ ഈ പദ്ധതി വഴിയൊരുക്കുമെന്ന് ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ ഡയറക്ടർ ലയൺ വി പി നന്ദകുമാർ പറഞ്ഞു.

മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാജു ആന്റണി പാത്താടൻ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ചടങ്ങിൽ ലിയോ ഡിസ്ട്രിക്ട് പ്രസിഡണ്ട് അഭിജിത് പ്രകാശ്, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ കെ എം അഷറഫ്, ലിയോ ഡിസ്ട്രിക്ട് സെക്രട്ടറി ഭവ്യ സി ഓമനക്കുട്ടൻ, ട്രെഷറർ ഭാരത് കൃഷ്ണൻ സി തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്  :   Anju V (Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *