സാമ്പത്തികരംഗത്ത്അനിശ്ചിത്വങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിലവിലെനിരക്കുകൾ തുടരാനാണ് റിസർവ് ബാങ്ക് തീരുമാന0

Spread the love

സാമ്പത്തികരംഗത്ത് ഒമിക്രോൺ സൃഷ്ടിച്ച പുകമറയ്ക്കൊപ്പം വളർച്ചയുമായി ബന്ധപ്പെട്ട അനിശ്ചിത്വങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിലവിലെ നിരക്കുകൾ തുടരാനാണ് റിസർവ് ബാങ്ക് തീരുമാനമെടുത്തത്. കഴിഞ്ഞ കുറച്ചു പാദങ്ങളായി പണപ്പെരുപ്പത്തിനുമുപരി വളർച്ചയ്ക്കു പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് ആർ ബി ഐ സ്വീകരിച്ചു വന്നിട്ടുള്ളത്. സാമ്പത്തികരംഗം പതിയെ ഉണർവിലേക്കു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിരക്കുകളിൽ നൽകാൻ കഴിയുന്ന പിന്തുണയാണ് ആവശ്യമായിട്ടുള്ളത്. പണപ്പെരുപ്പം ഉയരത്തിലാണ് എന്നതുപോലെ തന്നെയുള്ള വസ്തുതയാണ് ഉടനെയൊന്നും കുറയാൻ സാധ്യതയില്ല എന്നതും. കഴിഞ്ഞ ആറേഴു മാസമായി 7 ശതമാനം എന്ന നിരക്കിലാണ് ബാങ്ക് വായ്പ വളരുന്നത്. എന്നിരുന്നാലും ഇത് 2015-2020 ലെ 9 ശതമാനം എന്ന നിരക്കിനെക്കാൾ കുറവാണ്. വായ്പകളിലുണ്ടാവുന്ന വർദ്ധനവിനു ശേഷം മാത്രമായിരിക്കാം ഒരുപക്ഷേ റിസർവ് ബാങ്ക് നിരക്കുകൾ വർദ്ധിപ്പിക്കുക. സ്വകാര്യനിക്ഷേപവും സ്വകാര്യ ഉപഭോഗവും ഇനിയും വർദ്ധിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഒരു സമതുലനത്തിനാവും റിസർവ് ബാങ്ക് ശ്രമിക്കുക എന്നതും സംഭാവ്യമാണ്. പണലഭ്യത ആവശ്യത്തിലേറെ ഉള്ള സാഹചര്യത്തിൽ, ഘട്ടം ഘട്ടമായി പ്രതീക്ഷിക്കാവുന്ന വായ്പാ ഉപഭോഗത്തിലാണ് വളർച്ച സാധ്യമാവുന്നത്. ഹൃസ്വകാലയളവിൽ പണലഭ്യത ഉറപ്പുവരുത്താനുള്ള ഉപകരണമായിരിക്കും വേരിയബിൾ റിവേഴ്സ് റിപോ നിരക്ക്.

വെങ്കട്‌രാമന്‍ വെങ്കടേശ്വരന്‍
ഗ്രൂപ്പ് പ്രസിഡന്റ് & സിഎഫ്ഒ, ഫെഡറല്‍ ബാങ്ക്‌

RBI MAINTAINS AN ACCOMMODATIVE STANCE

With the economic outlook clouded by Omicron and uncertainty on growth dynamics, RBI has decided to continue the stance with an accommodative policy. RBI has been consistent in the approach of prioritizing growth over inflation for the last few quarters. The prospects of economic activity are steadily improving and continued accommodative stance was needed for a sustained recovery in the economy. Inflation undoubtedly has gone high and is unlikely to subdue in near future. Bank loan growth over the last 6-7 months, till mid Nov was around 7%, which is still lower than the 9% CAGR between 2015 and 2020. RBI might be waiting to see a loan growth pick-up before taking any action on the rates. Also with the subdued private investments and private consumption still low, RBI believes in the need for fine balancing. Liquidity continues to be surplus; the key will be credit off-take, which can be expected in a phased manner. The VRRR will be the key tool for liquidity management in the short term.

Venkatraman Venkateswaran

Group President & CFO

Federal Bank

റിപ്പോർട്ട്  :  Anju Nai

 

Author

Leave a Reply

Your email address will not be published. Required fields are marked *