സൈബര്‍പാര്‍ക്കില്‍ മ്യൂസിക് ക്ലബും സുംബ ഡാന്‍സും

കോഴിക്കോട്: നീണ്ട ഇടവേളയ്ക്ക് ശേഷം ഐടി ജീവനക്കാര്‍ തിരിച്ചെത്തിയതോടെ സൈബര്‍പാര്‍ക്ക് കാമ്പസ് വീണ്ടും സജീവമാകുന്നു. ജീവനക്കാരുടെ വിനോദത്തിനും കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും കാമ്പസില്‍ വിവിധ വേദികള്‍ ഒരുങ്ങി. സംഗീത പ്രേമികള്‍ക്കായി

ജീവനക്കാരുടെ കൂട്ടായ്മയില്‍ സൈബര്‍പാര്‍ക്കില്‍ സഹ്യ മ്യൂസിക് ക്ലബിന് തുടക്കമിട്ടു. ബിയോണ്ട് ദി ബാന്‍ഡ് എന്ന സംഗീത സംഘത്തിന്റെ പരിപാടിയോടെയായിരുന്നു ഉല്‍ഘാടനം. എല്ലാ ആഴ്ചകളിലും ക്ലബിന്റെ നേതൃത്വത്തില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ ഫാത്തിമ

നൗറീന്‍ പറഞ്ഞു. ഇതോടൊപ്പം സൈബര്‍പാര്‍ക്കിലെ കമ്പനിയായ പിക്‌സ്ബിറ്റ് സൊലൂഷന്‍സ് ജീവനക്കാര്‍ക്കായി സുംബ ഡാന്‍സ് പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസം സുംബ സംഘടിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്  :   ASHA MAHADEVAN (Account Executive)

Leave Comment